ആര്‍ത്തവ സമയത്ത് ചോക്ലേറ്റിനോട് ആസക്തി; കാരണമിതാണ്

ഈ സമയങ്ങളില്‍ സന്തോനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനം. 
ആര്‍ത്തവ സമയത്ത് ചോക്ലേറ്റിനോട് ആസക്തി; കാരണമിതാണ്

സ്ത്രീകള്‍ ഏറ്റവുമധികം മാനസികമായും ശാരീരിമായും കഷ്ടപ്പെടുന്ന നാളുകളാണ് ആര്‍ത്തവദിനങ്ങള്‍. ഈ സമയത്ത് ചോക്ലേറ്റ് കഴിക്കാന്‍ മിക്ക സ്ത്രീകളും ഇഷ്ടപ്പെടും. ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ചോക്ലേറ്റിന് കഴിയുമെന്നാണ് ഏറെക്കാലത്തെ പഠനങ്ങളില്‍ നിന്നും സ്ത്രീകളുടെ അനുഭവങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ആ സമയങ്ങളില്‍ ചോക്ലേറ്റ് കഴിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. 

ഇക്കാലയളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് സെറാടോണിന്‍ ലെവല്‍ വര്‍ധിപ്പിക്കുകയും ഇത് മാനസികാവസ്ഥയെ സന്തുലിതമാക്കുകയും സന്തുഷ്ടമാക്കുകയും ചെയ്യും. മാത്രമല്ല ഈ സമയങ്ങളില്‍ സന്തോനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനം. 

കൂടാതെ ഡാര്‍ക് ചോക്ലേറ്റ് പേശികളുടെ വലിച്ചില്‍ സുഗമമാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും. ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ലേവനോയി ഡുകളാണ് ഇതിനു സഹായിക്കുന്നത്. സന്തോഷനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്ലേറ്റിനു കഴിയും.

ഈ സമയത്ത് പ്രൊജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകള്‍ അളവ് ശരീരത്തില്‍ വര്‍ധിച്ചു വരും. അതുകൊണ്ട് കൂടുതല്‍ വിശപ്പ് അധികമാകാനും സാധ്യതയുണ്ട്. സ്ട്രസ് ഹോര്‍മോണുകളെല്ലാം പൂര്‍വ്വാധികം ശക്തി പ്രാപിക്കുന്ന സമയമാണിത്. ആ സമയത്ത് സെറാടോണിന്റെ അളവ് വര്‍ധിപ്പിച്ച് ചോക്ലേറ്റ് നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്നു. 

100 ഗ്രാം ചോക്‌ലേറ്റ് ബാറില്‍ 70 മുതല്‍ 85 ശതമാനം വരെ കൊക്കോ അടങ്ങിയിട്ടുണ്ട്. നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം ഇവയുമുണ്ട്. 600 കലോറി അടങ്ങിയ ഇതില്‍ പഞ്ചസാരയും ഉള്ളതിനാല്‍ മിതമായ അളവില്‍ ചോക്‌ലേറ്റ് കഴിക്കുന്നത് പൊതുവെ ഗുണകരമാണ്. ഗുണകരമാണ്. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ചോക്ലേറ്റിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com