രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

മ്മളില്‍ പലരും ചെയ്യുന്ന കാര്യമാണിത്. കിടന്നാലും എന്തെങ്കിലും മെസ്സേജുകള്‍ വന്നോ എന്നു നോക്കാന്‍ ഇടയ്ക്ക് മൊബൈല്‍ നോക്കും. ഹോട്ട്സ്റ്റാറിലും യുട്യൂബിലും സിനിമകള്‍ കാണും. അല്‍പ്പനേരം കൂടി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തുടരും. ഇതു ശരിയല്ലെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. യൂറോപ്പില്‍ നിന്നുള്ള ഈ വാര്‍ത്തയെ ടെക്‌ലോകം അമ്പരപ്പോടെയാണ് കേട്ടത്. മൊബൈല്‍ ഫോണില്‍ രാത്രി വൈകി നോക്കിയിരുന്നാല്‍ കാഴ്ച ശക്തി നഷ്ടമാകുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ലണ്ടനില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കൊണ്ടെത്തിച്ചത്. ട്രാന്‍സിയെന്റ് സ്മാര്‍ട്‌ഫോണ്‍ ബ്ലൈന്‍ഡ്‌നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്.

ലണ്ടനിലെ 22 കാരിയായ യുവതിയിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. രാത്രി ഉറങ്ങും മുന്‍പ് ദീര്‍ഘനേരം ഇവര്‍ ഫോണില്‍ ചാറ്റ് ചെയ്യന്നത് പതിവായിരുന്നു. ഇടതുവശം ചെരിഞ്ഞു കൊണ്ടു കിടന്നായിരുന്നു ചാറ്റിംഗ്. തലയണ കൊണ്ട് ഇടതു കണ്ണ് മറഞ്ഞിരിക്കുന്നതിനാല്‍ വലതു കണ്ണിനായിരുന്നു ആയാസം മുഴുവനും. അങ്ങനെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായത്രേ. സ്വാഭാവികമായി സംഭവിച്ചതാണെന്ന രീതിയില്‍ ഇക്കാര്യത്തിനായി ഡോക്ടറെ സമീപിച്ചപ്പോള്‍ നടത്തിയ ഡയഗനോസിസ്സിലാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നേരം പുലരും മുന്‍പ് ഉണര്‍ന്ന് കിടക്കയില്‍ കിടന്നു സ്മാര്‍ട്ട് ഫോണില്‍ പത്രങ്ങള്‍ വായിക്കുന്നതായിരുന്നു ഇവരുടെ ശീലം.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇവര്‍ ഇക്കാര്യത്തില്‍ മുടങ്ങാതെ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നുവത്രേ. ഒരു കണ്ണിനു കാഴ്ചാ വൈകല്യം സംഭവിച്ചതോടെ നേത്രരോഗ വിദഗ്ധനെ സമീപിച്ചപ്പോഴാണ് സ്മാര്‍ട്ട് വില്ലനായ കഥ അറിഞ്ഞത്. 

കിടന്നുകൊണ്ട് സ്മാര്‍ട്ട്‌ഫോണില്‍ നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ക്കും ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് തുല്യമായിരിക്കില്ല. ഇതാണ് കാഴ്ചയുടെ ഗുരുതരമായ വൈകല്യത്തിലേക്ക് നയിക്കുന്നത്. ലോകത്ത് മറ്റെവിടെ നിന്നെങ്കിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ആരോഗ്യലോകം കാത്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com