അല്‍ഷിമേഴ്‌സ് തടയണോ? എങ്കില്‍ ഭക്ഷണത്തിലെ  ഈ പതിവ് തെറ്റിക്കണ്ട 

 അല്‍ഷിമേഴ്‌സ് തടയണോ? എങ്കില്‍ ഭക്ഷണത്തിലെ  ഈ പതിവ് തെറ്റിക്കണ്ട 

അമേരിക്കന്‍ ജേര്‍ണല്‍ ഏഫ് ഗെറിയാട്രിക് സൈകാട്രിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്

പ്രായാധിക്യത്തെതുടര്‍ന്ന് ഓര്‍മശക്തി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കാനും അല്‍ഷിമേഴ്‌സ് രോഗത്തെ തടയാനും മഞ്ഞള്‍ ഗുണകരമെന്ന് പഠനം. അമേരിക്കന്‍ ജേര്‍ണല്‍ ഏഫ് ഗെറിയാട്രിക് സൈകാട്രിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമീനാണ് ഇതിന് കാരണമായി ചൂണ്ടികാട്ടിയിട്ടുള്ളത്. 

ഇന്ത്യയില്‍ ഭക്ഷണത്തില്‍ പ്രധാന ചേരുവയായി മഞ്ഞള്‍ ഉപയോഗിക്കുന്നതുകൊണ്ടാകാം പ്രായമായവര്‍ക്ക് അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ കഴിയുന്നതും മികച്ച ഓര്‍മശക്തി പ്രകടിപ്പിക്കുന്നതും. 50നും 90നും ഇടയില്‍ പ്രായമുള്ള 40 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 18മാസം തുടര്‍ച്ചയായി ഇവരില്‍ നടത്തിയ ഗവേഷണമാണ് മഞ്ഞളിന്റെ ഈ പ്രയോജനം വെളിപ്പെടുത്തിയത്. ഭക്ഷണത്തോടൊപ്പം കുര്‍ക്കുമീന്‍
പതിവാക്കിയപ്പോള്‍ 18 മാസത്തിനിടയില്‍ ഇവരുടെ ഓര്‍മ്മശക്തി 28ശതമാനം മെച്ചപ്പെട്ടതായി പഠനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com