തടി കുറയും യോഗയിലെ ഈ പൊസിഷനുകള്‍ പരീക്ഷിച്ചാല്‍

തടി കുറയ്ക്കാന്‍ യോഗയിലെ ഈ ആറ് നില്‍പ്പുകള്‍ പരീക്ഷിച്ചാല്‍ മതി
തടി കുറയും യോഗയിലെ ഈ പൊസിഷനുകള്‍ പരീക്ഷിച്ചാല്‍

ശ്രദ്ധമായ ജീവിതശൈലി ഭൂരിഭാഗം പേരെയും പൊണ്ണത്തടിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണവും അമിത സമ്മര്‍ദ്ദവുവുമെല്ലാം ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ യോഗ നിങ്ങളെ സഹായിക്കും. തടി കുറയ്ക്കാന്‍ യോഗയിലെ ഈ ആറ് നില്‍പ്പുകള്‍ പരീക്ഷിച്ചാല്‍ മതി. 

പ്ലാന്‍ക്

കൈപ്പത്തിയും കാല്‍ പാദത്തിലും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത് രൂപഭംഗി കൂട്ടാനും ശരീരത്തെ ശക്തിപ്പെടുത്താനും സഹായിക്കും. 

വാരിയര്‍ II ( വീരഭദ്രാസന ബി)


തുടയിലേയും തോളുകളിലേയും മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും. ഒരു കാല്‍ മുന്നോട്ടു വെച്ച് മുട്ടു മടക്കി, കൈകള്‍ രണ്ടും നീട്ടിപ്പിടിച്ച് യോദ്ധാവിനെ പോലെയാണ് നില്‍ക്കേണ്ടത്. 

വാരിയര്‍ III (വീരഭദ്രാസന സി)

പുറംവശവും കാലുകളും കൈകളും ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും. ഒരു കാലില്‍ നിന്നുകൊണ്ട് കൈകാലുകള്‍ നീട്ടിപ്പിടിക്കുന്നത് ഇടുപ്പിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സഹായകമാകും. 

ഷോള്‍ഡര്‍ സ്റ്റാന്‍ഡ് (സര്‍വാംഗാസനം)

തൈറോയിഡ് രോഗികളില്‍ ദഹനം മികച്ചതാക്കി ശരീരം മികച്ചതാക്കാന്‍ ഇതിലൂടെ സാധിക്കും. തോളിന്റെ ബാലന്‍സില്‍ കാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്നതാണ് ഈ സ്റ്റാന്‍ഡ്. 

ബ്രിഡ്ജ് (സേതു ബന്ധ സര്‍വാംഗാസനം) 

തൈറോയിഡ് ലെവല്‍ ബാലന്‍സ് ചെയ്യാനും ഭാരം കുറക്കാനും ഇത് സഹായിക്കും. 

സൂര്യ നമസ്‌കാരം

12 വ്യത്യസ്തങ്ങളായ പൊസിഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സൂര്യ നമസ്‌കാരം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാരം കുറയ്ക്കാനും സഹായിക്കും. ദിവസേന ഇത് ചെയ്യുന്നത് മസിലുകളുടെ ബലം വര്‍ധിക്കുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com