ഇതെന്താ എന്നെ മാത്രം കൊതുകു കുത്തുന്നേ! കാരണമറിയണോ? 

ഒരിക്കലെങ്കിലും കൊതുകിനെ ആഞ്ഞടിക്കുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുള്ളവരിലേക്ക് കൊതുക് തിരിച്ച് ചെല്ലില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു
ഇതെന്താ എന്നെ മാത്രം കൊതുകു കുത്തുന്നേ! കാരണമറിയണോ? 

ഇതെന്താ എന്നെ മാത്രം കൊതുകു കുത്തുന്നേ? ഇങ്ങനൊരു ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാത്തവരോ കേള്‍ക്കാത്തവരോ ആയി ആരുമുണ്ടാകില്ല. ഈ ചോദ്യത്തിന് രസകരമായ പല മറുപടികളും ഉണ്ടാകാറുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ആര്‍ക്കും ഇതുവരെ പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതാ ഗവേഷകര്‍ ഇതിനുള്ള മറുപടിയുമായി എത്തിക്കഴിഞ്ഞു. കൊതുകുകള്‍ക്ക് മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കാനുമുള്ള കഴിവുള്ളതുകൊണ്ടാണ് ഇതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഒരിക്കലെങ്കിലും കൊതുകിനെ ആഞ്ഞടിക്കുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുള്ളവരിലേക്ക് കൊതുക് തിരിച്ച് ചെല്ലില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. തലച്ചോറില്‍ റിവാര്‍ഡ് ലേണിങിനു സഹായിക്കുന്ന രാസവസ്തുവായ ഡോപാമിന്‍ കൊതുകുളില്‍ അവേഴ്‌സ് ലേണിങിനു സഹായിക്കുന്ന സുപ്രധാനഘടകമാണെന്ന് പഠനത്തില്‍ കണ്ടെത്തി. മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കുവാനും ഡോപാമിന്‍ കൊതുകുകളുടെ തലച്ചോറിനെ സഹായിക്കുമെന്നാണ് പഠനത്തില്‍ വിശദീകരിച്ചിരിക്കുന്നത്. 

നിര്‍ഭാഗ്യവശാല്‍ കൊതുകുകളെ ഒരോ വ്യക്തികളിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ല, 400ഓളം രാസവസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ തന്മാത്രാകോക്ക്ടയിലുകള്‍ കൊണ്ടാണ് ഓരോ മനുഷ്യന്റെയും ശരീരം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ കൊതുകുകള്‍ക്ക് മണം തിരിച്ചറിയാനാകുമെന്നും ഇത് അവരെ മുമ്പ് അക്രമിച്ചിട്ടുള്ളവരെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും കണ്ടെത്താനായത് കൊതുകുനിവാരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com