പ്രമേഹത്തോട് ഗുഡ്‌ബൈ പറയാന്‍ വ്യായാമത്തിനുപകരം യോഗ മതിയോ? 

ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്യണമെന്ന നിര്‍ദേശമാണ് പ്രമേഹരോഗികള്‍ക്ക് നല്‍കാറുള്ളതെന്നു ഗവേഷകര്‍ 
പ്രമേഹത്തോട് ഗുഡ്‌ബൈ പറയാന്‍ വ്യായാമത്തിനുപകരം യോഗ മതിയോ? 

വ്യായാമത്തിനുപകരം യോഗ പതിവാക്കിയാല്‍ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ അകറ്റാമെന്നും പ്രമേഹത്തെ നിയന്ത്രിക്കാമെന്നതുമൊക്കെ തെറ്റായ അറിവുകളാണെന്ന് ഗവേഷകര്‍. 900ത്തോളം രോഗികളിലായി നടത്തിയ എട്ടോളം പഠനങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച് വിശദീകരിക്കുന്നത്. യോഗ ചെയ്യുമ്പോള്‍ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം ഉണ്ടാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനകരമല്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

പ്രമേഹം നിയന്ത്രിക്കുന്നതില്‍ മരുന്നിനോളം തന്നെ പ്രാധാന്യമുള്ളതാണ് വ്യായാമമെന്നും ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്യണമെന്ന നിര്‍ദേശമാണ് പ്രമേഹരോഗികള്‍ക്ക് നല്‍കാറുള്ളതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ പലരും വ്യായാമത്തെക്കാള്‍ പ്രയോജനകരം യോഗയാണെന്ന് വിശ്വസിച്ച് വ്യായാമത്തെ പാടെ ഉപേക്ഷിക്കുന്നത് കണ്ടുവരുന്നുണ്ടെന്നും ഇത് ഉദ്ദേശിക്കുന്ന ചികിത്സാഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണമാകുമെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. യോഗയിലെ പ്രാണായാമം, മെഡിറ്റേഷന്‍ തുടങ്ങിയവ വളരെയധികം പ്രയോജനകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെങ്കിലും വ്യായാമത്തിന് പകരം എന്ന തലത്തില്‍ യോഗയെ കാണുന്നത് തെറ്റാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com