നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ എച്ച്‌ഐവിക്ക് പ്രതിരോധ വാക്‌സിന്‍: പ്രതികരണങ്ങള്‍ അനുകൂലം

എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതീക്ഷയേകുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.
നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ എച്ച്‌ഐവിക്ക് പ്രതിരോധ വാക്‌സിന്‍: പ്രതികരണങ്ങള്‍ അനുകൂലം

ച്ച്‌ഐവി എന്ന അപകടകരമായ വൈറസ് ബാധിച്ച് അസ്വസ്ഥതകള്‍ അനുഭവിക്കുന്ന നിരവധിയാളുകളാണ് ഇവിടെ ജീവിക്കുന്നത്. ഇതിന് പ്രതിരോധ മരുന്നില്ലാത്തതിനാലും രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്നതുകൊണ്ടെല്ലാം രോഗം ബാധിച്ചവര്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിക്കുന്ന അവസ്ഥയാണ്. ഇതിനിടെ എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതീക്ഷയേകുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണത്തിനൊടുവില്‍ എച്ച്‌ഐവിക്ക് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് മരുന്ന് കണ്ടുപിടിച്ചത്.  'മൊസൈക്' എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ മരുഷ്യരിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍ ലഭിച്ച പ്രതികരണം അനുകൂലമായിരുന്നെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഡാന്‍ ബറൗച്ച് പറഞ്ഞു.

പ്രായപൂര്‍ത്തിയായ 393 മനുഷ്യരിലും 72 കുരങ്ങുകളിലും ഈ മരുന്ന് പരീക്ഷിച്ചു. ഇതില്‍ 67 കുരങ്ങുകളുടെ വൈറസ് ബാധ പൂര്‍ണമായും മാറിയതായും മനുഷ്യ ശരീരത്തിലെ വൈറസിനെ പ്രതിരോധിക്കാന്‍ ഈ വാക്‌സിനു സാധിക്കുമെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍ മനുഷ്യരില്‍ വൈറസ് ബാധ പൂര്‍ണമായും പ്രതിരോധിക്കാനാകുമോ എന്നു കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണണങ്ങള്‍ നടത്തേണ്ടതായുണ്ട്. ഇതിനായി ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളില്‍ മരുന്നു പരീക്ഷിക്കാനും പദ്ധതിയുണ്ട്. മനുഷ്യരില്‍ നടത്തുന്ന അഞ്ചാമത്തെ എച്ച്‌ഐവി പ്രതിരോധ പരീക്ഷണമാണിത്.

മനുഷ്യരില്‍ വാക്‌സിന്‍ സുരക്ഷിതമായിരുന്നെന്നും അഞ്ചുപേരില്‍ നടുവേദന, വയറുവേദന തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായതായും ഗവേഷകര്‍ അറിയിച്ചു. പലതരത്തിലുള്ള എച്ച്‌ഐവി വൈറസുകളോടു പൊരുതാന്‍ ശേഷിയുള്ളതാണ് ഈ പുതിയ വാക്‌സിന്‍. ലാന്‍സെറ്റ് മാഗസിനില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com