ജനിതക ചോളം കൃഷിയിറക്കിയ പാടത്ത് മൂന്നര കോടി തേനീച്ചകള്‍ ചത്തൊടുങ്ങി; കാരണം തിരഞ്ഞ് ശാസ്ത്രലോകം 

ജനിതക മാറ്റം വരുത്തിയ ചോളത്തിന്റെ കൃഷിയിറക്കിയതിന് പിന്നാലെ ലക്ഷക്കണക്കിന് തേനീച്ചകള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്.
ജനിതക ചോളം കൃഷിയിറക്കിയ പാടത്ത് മൂന്നര കോടി തേനീച്ചകള്‍ ചത്തൊടുങ്ങി; കാരണം തിരഞ്ഞ് ശാസ്ത്രലോകം 

ഒട്ടാവാ: ജനിതക മാറ്റം വരുത്തിയ ചോളത്തിന്റെ കൃഷിയിറക്കിയതിന് പിന്നാലെ ലക്ഷക്കണക്കിന് തേനീച്ചകള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. തേനീച്ച കര്‍ഷകന്റെ 3.7 കോടി തേനീച്ചകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം.ജനിത വ്യതിയാന വരുത്തിയ ചോളത്തിന്റെ കൃഷി ആരംഭിച്ച ഉടന്‍ തന്നെ തേനീച്ചകള്‍ ഒന്നടങ്കം ചത്തൊടുങ്ങിയതായി കര്‍ഷകന്‍ ഡേവ് ഷൂട്ട് പറഞ്ഞു. 3.7 കോടി തേനീച്ചകളാണ് തനിക്ക് നഷ്ടപ്പെട്ടത്. 600 തേനീച്ചക്കൂടുകള്‍ കാലിയായതായും അയാള്‍ പറഞ്ഞു. 

അതേസമയം കൃഷി ഇടങ്ങളിലെ കീടനാശിനി പ്രയോഗമാണ് ഇതിന് കാരണമെന്ന നിലയിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിരോധിച്ച നിയോനിക്‌സ് എന്ന കീടനാശിനി അമേരിക്ക നിരോധിച്ചിട്ടില്ല. ബയര്‍ കമ്പനിയാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്.  

ബയര്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രമുഖ കീടനാശിനികളായ പോളന്‍, നെക്ടര്‍ എന്നിവ കൃഷിക്ക് പ്രയോജനകരമായ കീടങ്ങളുടെ വരെ നാശത്തിന് ഇടയാക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. ഇവയുടെ വിപണനവും തേനീച്ചകളുടെ നാശവും യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഒരേ കാലത്ത് സംഭവിച്ചത് വാര്‍ത്തയായിരുന്നു. ശാസ്ത്രലോകവും ഇതിന്റെ കാരണം തേടിയുളള ഗവേഷണത്തിലാണ്.

തേനീച്ചകളുടെ വംശനാശം കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ഷികോല്‍പ്പാദനത്തില്‍ മികച്ച സംഭാവനയാണ് തേനീച്ചകള്‍ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com