കഞ്ചാവ് വലിക്കാരുടെ ശ്രദ്ധക്ക്: വലിച്ചുവെന്ന് കരുതി വേദന കുറയില്ല!!!

കഞ്ചാവിന്റെ ഉപയോഗം ശാരീരികമായ വേദനകള്‍ കുറയ്ക്കുമെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്.
കഞ്ചാവ് വലിക്കാരുടെ ശ്രദ്ധക്ക്: വലിച്ചുവെന്ന് കരുതി വേദന കുറയില്ല!!!

ഞ്ചാവിന്റെ ഉപയോഗം ശാരീരികമായ വേദനകള്‍ കുറയ്ക്കുമെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ഒരുപാട് രോഗങ്ങള്‍ക്കുള്ള വേദനസംഹാരിയായി ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. അനേകം രാജ്യങ്ങളില്‍ ഇതിന്റെ ഉപയോഗം ഇന്നും നിയമലംഘനമായി തുടരുകയാണ്. അപൂര്‍വ്വം ചിലരാജ്യങ്ങളില്‍ നിയമവിധേയവുമാണ്.

കഞ്ചാവിന്റെ ഉപയോഗവും വേദനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം പഠനങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വാള്‍സ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കഞ്ചാവിന് വേദന സംഹാരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. നാല് വര്‍ഷത്തോളമാണ് സര്‍വകലാശാല ഈ വിഷയത്തില്‍ പഠനം നടത്തിയത്.

ലോകത്താകമാനം മെഡിക്കല്‍ ആവശ്യത്തിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. പക്ഷേ കഞ്ചാവ് ചെടി വേദനയില്‍ നിന്നും മുക്തി തരില്ലെന്ന് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. എന്നാല്‍, അത് ഉപയോഗിക്കുമ്പോള്‍ ചിന്തകളില്‍ വ്യതിയാനം സംഭവിക്കുന്നതിനാല്‍ ഒരുപക്ഷേ വേദന അല്‍പനേരത്തേക്ക് മറക്കാനാകുമെന്ന് ഗവേഷകര്‍ സമ്മതിക്കുന്നുണ്ട്.  

കഞ്ചാവ് അഥവാ മരിജ്വാന മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുമോ എന്ന വിഷയം എന്നും വിവാദങ്ങളള്‍ സൃഷ്ടിക്കാറുണ്ട്. ഇതുസംബന്ധിച്ച് അനേകം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. 2017ല്‍ യുഎസ് ഫെഡറല്‍ അഡൈ്വസറി പാനല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ വേദനയെല്ലാം മറന്ന് സുഖമായി ഉറങ്ങാന്‍ കഴിയും എന്ന് കണ്ടെത്തിയിരുന്നു. ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇച് ഉപയോഗിക്കുന്നുമുണ്ട്. ഏതായാലും കഞ്ചാവ് എന്ന ലഹരി ഒരു തര്‍ക്ക വിഷയമായിത്തന്നെ തുടരുന്നൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com