ഒരു പരിശോധന, അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗസാധ്യത കണ്ടെത്താം; അത്ഭുതമായി പുതിയ ഗവേഷണ ഫലം

ഡിഎന്‍എയിലെ മാറ്റം മനസിലാക്കാനുള്ള പരിശോധന നടത്തിയാല്‍ അര്‍ബുദം വരാതെ തടയാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ
ഒരു പരിശോധന, അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗസാധ്യത കണ്ടെത്താം; അത്ഭുതമായി പുതിയ ഗവേഷണ ഫലം

ക്താര്‍ബുദത്തെ നേരത്തെ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഡിഎന്‍എയില്‍ അതിന്റെ മുന്നറിയിപ്പ് വരും. പരിശോധനയിലൂടെ അര്‍ബുദത്തെ കണ്ടെത്താനാകുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

രക്താര്‍ബുദം പടരുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് ഇത് കണ്ടെത്താനാകുമെന്നാണ് കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ഡിഎന്‍എയിലെ മാറ്റം മനസിലാക്കാനുള്ള പരിശോധന നടത്തിയാല്‍ അര്‍ബുദം വരാതെ തടയാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. പരിശോധന കുറ്റമറ്റതാക്കിയാല്‍ മാത്രമേ ഇത് ഫലപ്രദമാകൂ. ഏതെങ്കിലും രീതിയിലുള്ള പിഴവുണ്ടായാല്‍ അത് ഒരു വ്യക്തിയുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരു വ്യക്തിയോട് തെറ്റായി രോഗസാധ്യതയെക്കുറിച്ച് പറഞ്ഞാല്‍ അത് ചിലപ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ചെലവു കുറഞ്ഞ രീതിയിലുള്ള കൃത്യമായ പരിശോധനയാണ് ഇതിന് ആവശ്യം. 

രക്താര്‍ബുദം സാധാരണ രോഗികളില്‍ വളരെ പെട്ടെന്നാണ് കാണുന്നത്. അതിനാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗം പടരുന്നത് അറിയാനുള്ള സാധ്യതകളുണ്ടെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്നാണ് ഡോ. ഗ്രേസ് കൊള്ളോര്‍ഡ് പറഞ്ഞു. യൂറോപ്യന്‍ പ്രോസ്‌പെക്റ്റീവ്  ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍ടു കാന്‍സര്‍ ആന്‍ ന്യൂട്രിഷനിലെ 800 രോഗികളുടെ ബ്ലഡ് സാമ്പിളുകളാണ് ഗവേഷകര്‍ പരീക്ഷിച്ചത്. നേരത്തെ തന്നെ അര്‍ബുദം ശരീരത്തില്‍ പ്രവേശിക്കുന്നത് അപകട സാധ്യതകള്‍ വര്‍ധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com