പഴങ്ങളില്‍നിന്നും പച്ചക്കറികളില്‍നിന്നും കീടനാശിനി; ഇന്ത്യന്‍ കുട്ടികളുടെ ഭക്ഷണത്തിലുള്ളത് നാല്‍പ്പതു മടങ്ങ് അധികമെന്ന് റിപ്പോര്‍ട്ട്‌

കുട്ടികളുടെ ഭക്ഷണത്തിലാണ് നിരോധിച്ച കീടനാശിനികളുടെ അളവ് യുഎസിലും കാനഡയിലും ഉള്ള കുട്ടികളില്‍ കണ്ടെത്തിയതിന്റെ നാല്‍പത് മടങ്ങ് കൂടുതലുള്ളതായി കണ്ടെത്തിയിരിക്കുന്നത്
പഴങ്ങളില്‍നിന്നും പച്ചക്കറികളില്‍നിന്നും കീടനാശിനി; ഇന്ത്യന്‍ കുട്ടികളുടെ ഭക്ഷണത്തിലുള്ളത് നാല്‍പ്പതു മടങ്ങ് അധികമെന്ന് റിപ്പോര്‍ട്ട്‌

ഹൈദരാബാദ്: പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കുട്ടികളിലെത്തുന്നത് ഉയര്‍ന്ന അളവിലുള്ള നിരോധിത കീടനാശിനിയെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ കുട്ടികളുടെ ഭക്ഷണത്തിലാണ് നിരോധിച്ച കീടനാശിനികളുടെ അളവ് യുഎസിലും കാനഡയിലും ഉള്ള കുട്ടികളില്‍ കണ്ടെത്തിയതിന്റെ നാല്‍പത് മടങ്ങ് കൂടുതലുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന  ഈ വിവരം. വിപണിയിലുള്ള നാല്‍പത് തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഓര്‍ഗാനോഫോസ്‌ഫേറ്റെന്ന കീടനാശിനി എത്ര അളവില്‍ അടങ്ങിയിരിക്കുന്നു, അത് എത്രമാത്രം അളവില്‍ കുട്ടികളുടെ ഉള്ളിലെത്തുന്നു എന്നതായിരുന്നു പഠനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത്. 

ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ശരീരത്തിലെത്തുന്ന ഒ പി കീടനാശിനിയുടെ അശം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.ആറ് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 377 കുട്ടികളുടെ മൂത്രസാംപിളുകളാണ് പഠനത്തിനായി പരിശോധിച്ചത്. ഇതില്‍ 188 ആണ്‍കുട്ടികളും 189 പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു.4.1 മെക്രോമോള്‍/ ലിറ്റര്‍ എന്ന അളവിലാണ് ഒപി കീടനാശിനിയുടെ സാന്നിധ്യം ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അനുവദനീയമായ അളവിനെ കുറിച്ച് ഇന്ത്യയില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെങ്കിലും കാനഡയിലെയും യുഎസിലെയും കുട്ടികളില്‍ കണ്ടെത്തിയതിനേക്കാള്‍ നാല്‍പതിരട്ടി കൂടുതലാണ് ഹൈദരാബാദിലെ കുട്ടികളില്‍ കണ്ടെത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൃഷി ചെയ്യുമ്പോള്‍ കര്‍ഷകര്‍ തളിക്കുന്ന നിരോധിത കീടനാശിനികളില്‍ നിന്നാണ് ഒപി കീടനാശിനി കുട്ടികളുടെ ഉള്ളിലെത്തുന്നത്. പഴങ്ങളിലും പച്ചക്കറിലും വലിയ അളവിലുള്ള വിഷമാണ് പ്രയോഗിക്കുന്നത് എന്നതിന്റെ തെളിവാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമക്കി. പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി കഴിക്കുന്നതിനാല്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കീടനാശിനിയുടെ അളവ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com