ഇനി ധൈര്യമായി മധുരം നല്‍കാം; പഞ്ചസാര മുതിര്‍ന്നവരില്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കും!

പ്രയാസകരമായ ജോലികള്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളപ്പോള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ പ്രായമുള്ളവര്‍ക്ക് സാധിക്കുന്നു
ഇനി ധൈര്യമായി മധുരം നല്‍കാം; പഞ്ചസാര മുതിര്‍ന്നവരില്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കും!

ന്യൂഡല്‍ഹി: വീട്ടിലെ പ്രായമുള്ളവര്‍ക്ക് പഞ്ചസാര നല്‍കാന്‍ ഇനി പേടിക്കണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മധുരം ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ഉന്‍മേഷവും ചുറുചുറുക്കും വര്‍ധിപ്പുന്നുവെന്നാണ് വാര്‍വിക് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. പ്രയാസകരമായ ജോലികള്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളപ്പോള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ പ്രായമുള്ളവര്‍ക്ക് സാധിക്കുന്നുവെന്നും പഠന ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്.

18 നും 27 നും ഇടയിലുള്ളവരെയും 65 നും 82 നും ഇടയില്‍ പ്രായമുള്ളവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്.   രണ്ട്‌ ഗ്രൂപ്പിലുള്ളവര്‍ക്കും ഗ്ലൂക്കോസടങ്ങിയ പാനീയം കുടിക്കാന്‍ നല്‍കിയ ശേഷം ഓര്‍മ്മശക്തി പരീക്ഷിക്കുന്ന ജോലികള്‍ നല്‍കി. മറ്റുള്ളവര്‍ക്ക് കൃത്രിമ പഞ്ചസാര ചേര്‍ത്ത ശീതളപാനീയങ്ങളും കുടിക്കാന്‍ നല്‍കി. ജോലിയില്‍ രണ്ട് ഗ്രൂപ്പുകളിലും ഉള്ളവരുടെ ഇടപെടല്‍, ഓര്‍മ്മ ശക്തി, ജോലി ചെയ്യുന്ന നേരത്തെ പ്രകൃതം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. 

യുവാക്കളിലും പ്രായമുള്ളവരിലും ഗ്ലൂക്കോസ് മികച്ച ഉന്‍മേഷമാണ് നല്‍കുന്നതെന്നും, കൃത്രിമ മധുരം ഉപയോഗിക്കുന്നവരില്‍ ജോലി ചെയ്യാന്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതായും പഠന റിപ്പോര്‍ട്ട് പറയുന്നു. ജോലികളില്‍ മുഴുകിയിരിക്കാന്‍ ഗ്ലൂക്കോസ് ഉപയോഗിച്ചവര്‍ക്ക് സാധിച്ചുവെന്നും നിശ്ചയിച്ചതിലും വേഗത്തില്‍ ടാസ്‌ക് തീര്‍ത്തുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈക്കോളജി ആന്റ് ഏജിംഗ് എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com