പ്രമേഹമുണ്ടോ? അല്‍പം കരുതലാവാം; സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുന്നുവെന്ന്‌ പഠനങ്ങള്‍

 പ്രമേഹ രോഗികളായ സ്ത്രീകളില്‍ 27 ശതമാനം പേരും ക്യാന്‍സര്‍ ബാധിതരാണെന്നും ഇവരില്‍ രോഗം നിര്‍ണയിക്കാന്‍ സാധിച്ചത് മൂന്നാം ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പ്രമേഹമുണ്ടോ? അല്‍പം കരുതലാവാം; സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുന്നുവെന്ന്‌ പഠനങ്ങള്‍

പ്രമേഹ രോഗികളായ സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ-ശാസ്ത്ര മാസികയായ 'ഡയബറ്റോളജിയ'യാണ്  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെങ്ങുമുള്ള 415 മില്യന്‍ ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഈ നിരീക്ഷണം.

ഇന്ത്യയില്‍ പ്രമേഹരോഗം ബാധിച്ചവരുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെയധികം കൂടുതലാണ്. പ്രമേഹ രോഗികളായ സ്ത്രീകളില്‍ 27 ശതമാനം പേരും ക്യാന്‍സര്‍ ബാധിതരാണെന്നും ഇവരില്‍ രോഗം നിര്‍ണയിക്കാന്‍ സാധിച്ചത് മൂന്നാം ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹ ബാധിതരായ പുരുഷന്‍ന്‍മാരില്‍ 19 ശതമാനം മാത്രമാണ് ക്യാന്‍സര്‍ സാധ്യത. 


കിഡ്‌നി ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, വയറിലെ ക്യാന്‍സര്‍, ലുക്കീമിയ എന്നിവയ്ക്കാണ് കൂടുതല്‍ സാധ്യത. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് ജനിതകഘടനയെ ബാധിക്കുന്നതിലൂടെ ക്യാന്‍സര്‍ ഉണ്ടാകാം എന്നാണ് ശാസ്ത്രസംഘത്തിന്റെ അനുമാനം.

ഓട്ട്‌സ്, പഴം- പച്ചക്കറി, പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും സ്ത്രീകളുടെ ഭക്ഷണത്തില്‍ ഇത് കൂടുതലായും ഉള്‍പ്പെടുത്തണമെന്നും പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍പ് ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും ആരോഗ്യ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലും ഇക്കാര്യം കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com