കുട്ടി ആണോ , പെണ്ണോ? ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തില്‍ ഹരിയാന മുന്നില്‍

ഗര്‍ഭവാവസ്ഥയില്‍ കുട്ടിയുടെ ലിംഗനിര്‍ണയം നടത്താനുള്ള ആവശ്യവുമായി ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍
കുട്ടി ആണോ , പെണ്ണോ? ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തില്‍ ഹരിയാന മുന്നില്‍

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശു ആണ്‍കുട്ടിയാണോ, പെണ്‍കുട്ടിയാണോ എന്നറിയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നവര്‍ ഏറ്റവുമധികമുള്ളത് ഹരിയാനയിലെന്ന് സര്‍ക്കാര്‍ രേഖകള്‍. രാജ്യത്താകമാനം 387 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 158 കേസുകളും ഹരിയാനയില്‍ നിന്നാണ്. 112 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജസ്ഥാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ഗര്‍ഭവാവസ്ഥയില്‍ കുട്ടിയുടെ ലിംഗനിര്‍ണയം നടത്താനുള്ള ആവശ്യവുമായി ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 388 കേസുകളാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയതെങ്കില്‍ ഇക്കുറി അത് 449 ആയി വര്‍ധിച്ചു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ അഞ്ച് ശതമാനം ഗര്‍ഭം നിര്‍ണയിക്കുന്നതിനുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടക്കുന്ന സമയത്താണ് സംഭവിക്കുന്നത്.

വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷത്തെ ആദ്യപാദ റിപ്പോര്‍ട്ട് മാത്രമാണിതെന്നും കണക്കുകള്‍ ഇനിയും ലഭ്യമാവാനുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.  

പെണ്‍ഭ്രൂണഹത്യ തടയുന്നതിന്റെ ഭാഗമായാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം 1994 ല്‍ നിയമം മൂലം സര്‍ക്കാര്‍നിരോധിച്ചത്. വാക്കുകളിലൂടെയോ, ആംഗ്യത്തിലൂടെയോ മറ്റേത് മാര്‍ഗ്ഗത്തിലൂടെയോ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം വെളിപ്പെടുത്തുന്നത് കുറ്റകരമായ ശിക്ഷയാണ്. സ്‌കാനിംഗിലൂടെയും ലിംഗനിര്‍ണയം നടത്തി വെളിപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്.

നീതി ആയോഗിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ സ്ത്രീ പുരുഷ അനുപാതം 1000: 900 ആണ്. പ്രതിവര്‍ഷം 15 ലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ തന്നെ കൊന്നൊടുക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com