ഭാരം കുറക്കാനുള്ള ഡയറ്റിലാണോ? ഈ ആഹാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കോളൂ

ദിവസവും പോഷകസമ്പന്നമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാറി മാറി കഴിച്ച് വേണം വണ്ണം കുറയ്ക്കാം.
ഭാരം കുറക്കാനുള്ള ഡയറ്റിലാണോ? ഈ ആഹാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കോളൂ

ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് അമിതവണ്ണം. ഇനി അമിതവണ്ണം എല്ലാവര്‍ക്കുമില്ലെങ്കിലും ഭാരക്കൂടുതല്‍ മൂലം വെഷമിക്കുന്നവരും കുറവല്ല. ഇതിനെല്ലാം പ്രതിവിധിയായി ഡയറ്റ് എടുക്കുക എന്നതാണ് മിക്കവരും ചെയ്യാറുള്ളത്. എന്നാല്‍ ആഹാരം പാടേ ഒഴിവാക്കി ഡയറ്റെടുത്താല്‍ ദോഷങ്ങളൊരുപാടുണ്ട്. ശരീരത്തിന്റെ ആരോഗ്യം കൂടി നിലനിര്‍ത്തിയാണ് ഡയറ്റ് എടുക്കേണ്ടത്. അതിന് പറ്റിയ ചില ആഹാരങ്ങളുണ്ട്. അതില്‍ നമുക്ക് പറ്റിയതെല്ലാം കഴിച്ച് വേണം ഡയറ്റെടുക്കാന്‍.

ദിവസവും പോഷകസമ്പന്നമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാറി മാറി കഴിച്ച് വേണം വണ്ണം കുറയ്ക്കാം. ഭക്ഷണം കഴിച്ച് തന്നെയാണ് തടി കുറയ്‌ക്കേണ്ടത്. മത്സ്യം, മാംസം, പഴങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം കഴിക്കണം. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണമെന്നാണുള്ളത്. കഴിക്കാനുള്ള ആഹാരങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കാബേജ്
കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കാബേജ്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ള ഇത് കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്ന കാബേജ് ശരീരം ഭാരം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞതാണ്. ജോര്‍ജിയന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ബ്ലൂബെറി
വൈറ്റമിന്‍ സി ധാരാളമടങ്ങിയ ബ്ലൂബെറി നിങ്ങളുടെ ശരീരഭാരം കുറയ്ക്കുമെന്നുറപ്പാണ്. ഇതില്‍ കൂടിയ അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫൈബര്‍ കണ്ടന്റും ബ്ലൂബെറിയില്‍ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഖകരമാക്കുന്നു. ദിവസവും 30 മില്ലി ലിറ്റര്‍ ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്റിഓക്‌സിഡന്റ്‌സ് ധാരാളമടങ്ങിയ ബ്ലൂബെറി വിവിധതരം രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റ് ആയ നിതിന്‍ കത്താര്‍ പറഞ്ഞു.

മുട്ട
മുട്ടയില്‍ വളരെയധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയില്‍ സെലേനിയം, വൈറ്റമിന്‍ ഡി, ബി6, ബി12 എന്നിവയും ധാരാളാ മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിക് സിസ്റ്റത്തിനെ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. 

കോഴിയിറച്ചി 
ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് കോഴിയുടെ മാംസം. സെലെനിയം ധാരാളമടങ്ങ്യ ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊതുവെ കോഴിയിറച്ചി കഴിച്ചാല്‍ വണ്ണം വയ്ക്കുമെന്ന ധാരണ പലരിലും ഉണ്ടെങ്കിലും ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. 

ബദാം
അല്‍പം വിലകൂടുതലാണെങ്കിലും ഏറ്റവും മുന്തിയ ഡ്രൈനട്ട് ആണ് ബദാം. ഏറെ ആരോഗ്യപ്രദവും പോഷകസമ്പന്നവുമായ ബദാം എന്നും കഴിച്ചാല്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനാകും. കൂടാതെ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും. 

ആപ്പിള്‍
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. ഇംഗ്ലീഷില്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന വിളിപ്പേരുളള ആപ്പിളിന് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് വരാതിരിക്കാനും ആപ്പിള്‍ നല്ലതാണ്. ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും.  കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും.

മത്സ്യം
മലയാളികളുടെ ഇഷ്ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം. മീനില്‍ ധാരളമുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കായികമായി അദ്ധ്വാനിക്കുന്നവര്‍ക്ക് മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യം. മീന്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇതില്‍ ഫോസ്ഫറസ്, അയണ്‍, സിങ്ക്, അയഡിന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com