മദ്യം ഇനിയും വേണമെന്ന് തോന്നാനുള്ള കാരണം ഇതാണ്? ഇന്ത്യന്‍ വംശജന്റെ കണ്ടെത്തല്‍ അമിത മദ്യാസക്തിക്ക് പരിഹാരമാകും

പ്രോട്ടീന്റെ ശക്തിയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്ന് തയാറായാല്‍, കോടാനുകോടി പേരെ ബാധിക്കുന്ന അമിതമദ്യാസക്തിക്കു പരിഹാരമാകും
മദ്യം ഇനിയും വേണമെന്ന് തോന്നാനുള്ള കാരണം ഇതാണ്? ഇന്ത്യന്‍ വംശജന്റെ കണ്ടെത്തല്‍ അമിത മദ്യാസക്തിക്ക് പരിഹാരമാകും

ദ്യം കുടിച്ചു തുടങ്ങുമ്പോള്‍ എല്ലാവരും ഒരു പെഗ്ഗില്‍ നിര്‍ത്തും. പിന്നെ പെഗ്ഗുകളുടെ എണ്ണം കൂടും, എത്ര പെഗ്ഗ് അകത്തുപോയി എന്ന് എണ്ണാന്‍ പോലും ആവാത്ത അവസ്ഥ വരും. അങ്ങനെ ബോധം മറയുന്നതുവരെ കുടിക്കുക എന്ന അവസ്ഥയിലേക്ക് നീങ്ങു. മനസിനെ കടിഞ്ഞാണിടാന്‍ കഴിയാത്ത രീതിയില്‍ മദ്യാസക്തിയുണ്ടാകാനുള്ള കാരണം എന്താണ്? പലര്‍ക്കും ഈ സംശയമുണ്ടാകും. ഇതാ നിങ്ങള്‍ക്കുള്ള ഉത്തരം ഇന്ത്യന്‍ വംശജനായ ഈ അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ പറഞ്ഞു തരും. 

തലച്ചോറിലെ എംയുഎന്‍സി 13-1 എന്ന പ്രോട്ടീനാണ് മദ്യാസക്തിക്ക് കാരണമെന്നാണ് ഹൂസ്റ്റണ്‍ ഫാര്‍മസി കോളജിലെ മെഡിസിനല്‍ കെമിസ്റ്റ് ജോയ്ദീപ് ദാസിന്റെ കണ്ടെത്തല്‍. മസ്തിഷ്‌കത്തിലെ നാഡീ കോശങ്ങള്‍ മദ്യത്തിനായി അപകടകരമായ തുടര്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നുമാണ് പഠനത്തില്‍ പറയുന്നത്. പുതിയ കണ്ടെത്തലിലൂടെ ലോകത്തിലെ പ്രശ്‌നങ്ങളിലൊന്നായ അമിതമദ്യാസക്തിക്ക് പരിഹാരം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എംയുഎന്‍സി 13-1 എന്ന പ്രോട്ടീന്റെ ശക്തിയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്ന് തയാറായാല്‍, കോടാനുകോടി പേരെ ബാധിക്കുന്ന അമിതമദ്യാസക്തിക്കു പരിഹാരമാകുമെന്നാണ് ജോയ്ദീപ് ദാസ് പറയുന്നത്. ഇദ്ദേഹത്തിന്റെ പഠനം ന്യൂസയന്‍സ് സൊസൈറ്റിയുടെ ഇന്യൂറോ മാസികയില്‍ പ്രസിദ്ധപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com