ബീഫ് ഇഷ്ടമാണോ? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കുന്ന റെഡ് മീറ്റ് അലര്‍ജിയെപ്പറ്റി കേട്ടിട്ടുണ്ടോ? 

റെഡ് മീറ്റിനോടുള്ള അലര്‍ജി ഗുരുതരമായ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വഴിവെക്കുമെന്ന് പുതിയ കണ്ടെത്തല്‍
ബീഫ് ഇഷ്ടമാണോ? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കുന്ന റെഡ് മീറ്റ് അലര്‍ജിയെപ്പറ്റി കേട്ടിട്ടുണ്ടോ? 

ബീഫും മട്ടണും പോര്‍ക്കും ഉള്‍പ്പെടെയുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ റെഡ് മീറ്റിനോടുള്ള അലര്‍ജി ഗുരുതരമായ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വഴിവെക്കുമെന്ന് പുതിയ കണ്ടെത്തല്‍. 

റെഡ് മീറ്റിലുള്ള ഒരു അലര്‍ജിയുണ്ടാക്കുന്ന ഘടകം ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് വര്‍ധിപ്പിക്കുമെന്ന് വിര്‍ജിനിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ഈ കൊഴുപ്പിന്റെ അംശം ഹൃദയാഘാതത്തിന്റെയും സ്‌ട്രോക്കിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഒരു ചെള്ളിന്റെ സാന്നിദ്ധ്യമാണ് 
ഈ അലര്‍ജിയ്ക്ക് പിന്നിലെന്ന് പഠനത്തില്‍ പറയുന്നു. 

ലോണ്‍ സ്റ്റാര്‍ ടിക്ക് എന്ന വിഭാഗത്തില്‍ പെടുന്ന ചെള്ളിന്റെ കടിയേല്‍ക്കുന്ന ആളുകളിലാണ് റെഡ് മീറ്റിനോട് അലര്‍ജിയുണ്ടാകുന്നത്. എന്നാല്‍ അലര്‍ജിയുടെ ലക്ഷണങ്ങളൊന്നും പുറമേ  കാണിക്കാത്തവരുടെ ശരീരത്തിലും റെഡ് മീറ്റ് അലര്‍ജിക് പ്രതികരണങ്ങള്‍ ഉണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ളവരുടെ രക്തപരിശോധനയില്‍ നിന്ന് റെഡ് മീറ്റ് അലര്‍ജി ഹൃദയധമനികളിലെ കൊഴുപ്പിന്റെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായി വിര്‍ജിനിയ സര്‍വകലാശാല കണ്ടെത്തുകയായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് സര്‍വകലാശാല പറയുന്നു.

ഒരു ചെറിയ വിഭാഗം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതാണ് ഈ വസ്തുതകളെന്നും റെഡ് മീറ്റിനോടുള്ള   അലര്‍ജി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഹൃദ്രോഗകാരണങ്ങളില്‍ ഒന്നാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊലാന്‍ മക്‌നമാര പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ഈ കണ്ടെത്തലുകള്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടികാട്ടുന്നതെന്നും കൂടുതല്‍ ആളുകളില്‍ ഈ ഗവേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

118രോഗികളില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നാണ് മീറ്റ് അലര്‍ജി ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത 30ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.  മീറ്റ് അലര്‍ജി ഉള്ളവര്‍ റെഡ് മീറ്റില്‍ കണ്ടുവരുന്ന ആല്‍ഫാ ഗാല്‍ എന്നതരം ഷുഗറിനോട് സെന്‍സിറ്റീവായി പ്രതികരിക്കുമെന്ന് പഠനം ചൂണ്ടികാട്ടുന്നു. തൊലി ചുവന്ന് തടിക്കുക, വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുക, ശ്വാസോച്ഛ്വാസ സുഗമമല്ലാതാകുക പോലുള്ള  ലക്ഷണങ്ങള്‍ ഇത്തരം ആഹാരം കഴിച്ച്  മൂന്ന്  മുതല്‍ എട്ട് മണിക്കൂറിനുള്ളല്‍ അലര്‍ജിയുള്ളവരില്‍ അനുഭവപ്പെടുമെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com