പ്രമേഹരോഗികള്‍ക്ക് കരിക്ക് കുടിക്കാമോ? നേരവും കാലവും നോക്കി കുടിച്ചാല്‍ പണി കിട്ടാതെ ഇളനീര്‍ കുടിക്കാം 

ഇളനീര്‍ കുടിക്കാന്‍ കൊതിച്ചിരിക്കുന്ന പ്രമേഹക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
പ്രമേഹരോഗികള്‍ക്ക് കരിക്ക് കുടിക്കാമോ? നേരവും കാലവും നോക്കി കുടിച്ചാല്‍ പണി കിട്ടാതെ ഇളനീര്‍ കുടിക്കാം 

ളനീരിന്റെ ഗുണഗണങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും പ്രമേഹരോഗികള്‍ക്ക് ഈ പാനീയം നല്ലതല്ലെന്നാണ് പൊതുധാരണ. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നതുകൊണ്ടുതന്നെ ഇളനീരിന്‍ നിന്ന് അകലംപാലിക്കാനാണ് സാധാരണഗതിയില്‍ പ്രമേഹക്കാരുടെ വിധി. എന്നാല്‍ ഇളനീര്‍ കുടിക്കാന്‍ കൊതിച്ചിരിക്കുന്ന പ്രമേഹക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങള്‍ സ്ഥിരമായി വ്യായാമം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഇളനീരും പതിവാക്കാം എന്നതാണത്. 

ദിവസവും പതിവുതെറ്റിക്കാതെ വ്യായാമം ചെയ്യുന്ന പ്രമേഹരോഗികള്‍ക്ക് പ്രതിദിനം ഒരു കരിക്കിന്റെ വെള്ളം പതിവാക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വ്യായാമത്തിന് ശേഷം വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഇളനീര്‍ കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം. 

പ്രമേഹക്കാര്‍ക്ക് ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതല്‍ അഭികാമ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇളനീര്‍ ഐസ്‌ക്രീമിനെയും ജ്യൂസിനെക്കാളും ഭേദപ്പെട്ട ചോയിസ് ഇളനീര്‍വെള്ളം തന്നെയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇളനീരിനൊപ്പം ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ശരീരത്തിലെ ഷുഗര്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യാനുള്ള മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com