യോഗ ഈഗോ കൂട്ടും, അവനവനെക്കുറിച്ചുള്ള ചിന്ത വര്‍ധിപ്പിക്കും; ഈ പഠന റിപ്പോര്‍ട്ട് നോക്കൂ

സ്ഥിരമായി യോഗയും ധ്യാനവും പരിശീലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഈഗോ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. യുഎസില്‍ നിന്നും പുറത്തിറങ്ങുന്ന 'ദ ജേണല്‍ സൈക്കോളജിക്കല്‍ സയന്‍സി'ലാണ് പഠനത്തിന്റെ അടിസ്ഥാന
യോഗ ഈഗോ കൂട്ടും, അവനവനെക്കുറിച്ചുള്ള ചിന്ത വര്‍ധിപ്പിക്കും; ഈ പഠന റിപ്പോര്‍ട്ട് നോക്കൂ

ന്യൂയോര്‍ക്ക്: സ്ഥിരമായി യോഗയും ധ്യാനവും പരിശീലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഈഗോ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. യുഎസില്‍ നിന്നും പുറത്തിറങ്ങുന്ന 'ദ ജേണല്‍ സൈക്കോളജിക്കല്‍ സയന്‍സി'ലാണ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ഏതെങ്കിലും ഒരു കാര്യം സ്ഥിരമായി ചെയ്യുന്നവരില്‍ അതിനെക്കുറിച്ചുള്ള അവബോധവും നൈപുണ്യവും വര്‍ധിക്കുമെന്ന സൈക്കോളജിസ്റ്റ് വില്യം ജെയിംസിന്റെ തിയറിയാണ് ബുദ്ധിസത്തോടൊപ്പം
പഠന വിധേയമാക്കിയത്. ഈഗോയെ മറികടക്കുവാന്‍ ബുദ്ധമതം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളില്‍ പ്രധാനമാണ് ധ്യാനം. 

ജര്‍മ്മന്‍ മനശാസ്ത്രജ്ഞരാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. 93 യോഗ വിദ്യാര്‍ത്ഥികളെ 15 ആഴ്ച പഠന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുകൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 162 പേരെയും പഠന വിധേയമാക്കിയിരുന്നു. യോഗയും ധ്യാനവും പരിശീലിക്കുന്ന സമയത്ത് മറ്റുള്ളവരെക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ് എന്ന ധാരണ ഇവരില്‍ കണ്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com