രോഗി രക്ഷപെടുമോ അതോ മരിക്കുമോ? ഇനി ഗൂഗിള്‍ പറയും 

അസുഖം ബാധിച്ചയാളെ നിങ്ങള്‍ക്കിനി ആശുപത്രിയിലെത്തിക്കുക മാത്രമേ വേണ്ടൂ. ശേഷം കാര്യങ്ങള്‍ ഗൂഗിള്‍ പറഞ്ഞു തരും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ എത്രദിവസം തുടരേണ്ടി വരും,എന്നേക്ക് തിരിച്ചു പോകാന
രോഗി രക്ഷപെടുമോ അതോ മരിക്കുമോ? ഇനി ഗൂഗിള്‍ പറയും 

ന്യൂയോര്‍ക്ക്: അസുഖം ബാധിച്ചയാളെ നിങ്ങള്‍ക്കിനി ആശുപത്രിയിലെത്തിക്കുക മാത്രമേ വേണ്ടൂ. ശേഷം കാര്യങ്ങള്‍ ഗൂഗിള്‍ പറഞ്ഞു തരും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ എത്രദിവസം തുടരേണ്ടി വരും,എന്നേക്ക് തിരിച്ചു പോകാന്‍ കഴിയും, ജീവന്‍ തിരിച്ചു കിട്ടുമോ, എത്ര ശതമാനം സാധ്യതയുണ്ട് എന്നിങ്ങനെ ഡോക്ടറോട് ചോദിച്ചിരുന്നതെല്ലാം ഇനി ഗൂഗിളിനോടും ചോദിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ ഇത് സാധ്യമാക്കാനുള്ള പദ്ധതിയുടെ അവസാനഘട്ടത്തിലാണ് ഗൂഗിളിന്റെ ബ്രെയിന്‍ ടീം ഇപ്പോള്‍.

ഡോക്ടറുടെ കൈയക്ഷരത്തിലുള്ള റിപ്പോര്‍ട്ട് പോലും വിശകലനം ചെയ്യാനുള്ള ശേഷി തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനത്തിനുണ്ടെന്നാണ് ഗൂഗിള്‍ അഭിപ്രായപ്പെടുന്നത്. 


സ്തനാര്‍ബുദം ബാധിച്ച് ആശുപത്രിയിലെത്തിയ സ്ത്രീയുടെ രോഗവിവരങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനത്തിന് നല്‍കി നോക്കിയത്. ആശുപത്രി സംവിധാനങ്ങള്‍ അവര്‍ അവിടെ വച്ച് തന്നെ മരിക്കാനുള്ള സാധ്യത 9.3% മാത്രം നല്‍കിയപ്പോള്‍ ഗൂഗിളിന്റെ എഐ ടൂള്‍ നല്‍കിയത് 19.9 % സാധ്യതയായിരുന്നു. വൈകാതെ ആ സ്ത്രീ മരിച്ചു. ഇതോടെയാണ് എഐ ടൂളിന്റെ കൃത്യത സംബന്ധിച്ച് ഗൂഗിള്‍ ടീമിന് തീര്‍ച്ചയായത്.


പുതിയ സംവിധാനം പുറത്തിറക്കുന്നതിന് മുമ്പ് രോഗികളുടെ വിവരം സമാഹരിക്കുന്നതും അവ പരിശോധിക്കുന്നതുമടക്കമുള്ള ജോലികള്‍ ഗൂഗിളിന് ചെയ്യേണ്ടതായുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഐ ടൂളില്‍ ഒരുലക്ഷത്തി പതിനാലായിരം രോഗികളില്‍ നിന്നും പ്രോസസ് ചെയ്ത 46 ബില്യന്‍ ഫയല്‍ വിവരങ്ങള്‍  ആണ് സമാഹരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com