കല്യാണം ദുരന്തമല്ല; വിവാഹം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധര്‍

42നും 77നും മദ്യേ പ്രായമുള്ള ദശലക്ഷകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെയിലൂടെയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയിട്ടുള്ളത്
 കല്യാണം ദുരന്തമല്ല; വിവാഹം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധര്‍

ല്ല്യാണം കഴിക്കാന്‍ താത്പര്യമില്ലെന്ന വാശിയിലാണോ? ആണെങ്കില്‍ നിങ്ങളുടെ ഈ വാശി ജീവിതത്തില്‍ മുന്നോട് നീങ്ങുമ്പോള്‍ മാറുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. പ്രായമാകുമ്പോള്‍ ജീവിതത്തില്‍ വന്നുചേരുന്ന അസുഖങ്ങളെ ഒരു പരിധിവരെ പങ്കാളിയുടെ സാമിപ്യം കൊണ്ട് മറികടക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും പങ്കാളി ഒപ്പമുണ്ടെങ്കില്‍ തടയാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തിയിരിക്കുന്നത്. 42നും 77നും മദ്യേ പ്രായമുള്ള ദശലക്ഷകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെയിലൂടെയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയിട്ടുള്ളത്.  

യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ ആളുകള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. പങ്കാളിയുമായി വേര്‍പിരിഞ്ഞോ, പങ്കാളിയുടെ മരണത്തെതുടര്‍ന്ന് ഒറ്റപ്പെട്ടോ, വിവാഹം വേണ്ടെന്ന് തീരുമാനിച്ച് കഴിയുകയൊ ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 42ശതമാനം അധികമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വിവാഹിതരല്ലാത്തവര്‍ രക്തധമനികള്‍ക്ക് അസുഖം ബാധിച്ച് മരിക്കാനുള്ള സാധ്യത 42ശതമാനം കൂടുതലാണെന്നും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവരുടെ മരണസാധ്യത 16ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.  

പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തില്‍ ഇത് ഒരുപോലെയാണ് കാണപ്പെടുന്നതെന്നും. ഇരുവിഭാഗക്കാര്‍ക്കും പങ്കാളി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടികാട്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com