ചെറുപ്രായത്തിലേ ഋതുമതിയാകുന്നവരില്‍ അമിതവണ്ണത്തിന് സാധ്യത കൂടുതല്‍

നേരത്തെയുള്ള ആര്‍ത്തവവും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ ഇന്റര്‍നാഷ്‌നല്‍ ജേണല്‍ ഓഫ് ഒബ്‌സിറ്റിയില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുമുണ്ട്.
ചെറുപ്രായത്തിലേ ഋതുമതിയാകുന്നവരില്‍ അമിതവണ്ണത്തിന് സാധ്യത കൂടുതല്‍

ളരെ ചെറുപ്പത്തില്‍ ഋതുമതിയാകുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയുള്ള ആര്‍ത്തവവും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ ഇന്റര്‍നാഷ്‌നല്‍ ജേണല്‍ ഓഫ് ഒബ്‌സിറ്റിയില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുമുണ്ട്.

ഗവേഷകരുടെ പുതിയ പഠനം, ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകളെ ഒഴിവാക്കാന്‍ സഹായകമായിട്ടുണ്ട്. നേരത്തെ എത്തുന്ന ആര്‍ത്തവം സ്ത്രീകളുടെ പൊള്ളത്തടിക്ക് കാരണമാകുമെന്ന് കാണിക്കുന്ന ശക്തമായ തെളിവുകളാണ് ഗവേഷകര്‍ നിരത്തുന്നത്.

പൊണ്ണത്തടിയും നേരത്തെയുള്ള ആര്‍ത്തവവും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന തരുന്ന പഠനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പക്ഷേ, നേരത്തെയുള്ള ആര്‍ത്തവം പ്രായമായവരിലെ പൊണ്ണത്തടിക്ക് വഴിവെക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ പഠനത്തില്‍ അത് ഒരു സാധാരണ ഫലമാണെന്ന് വിശ്വസിക്കുന്നതിനുള്ള തെളിവുകള്‍ സൃഷ്ടിക്കാനായിട്ടുണ്ട്'- ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡിപെന്‍ഡര്‍ ഗില്‍ പറഞ്ഞു.

1,82,416 സ്ത്രീകളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. മാത്രമല്ല, 122 തരം പാരമ്പര്യ ഘടകങ്ങളും നേരത്തേയുള്ള ആര്‍വത്തിന് വഴിവെക്കുമെന്ന് മനസിലാക്കിയാണ് ചോദ്യോത്തരങ്ങള്‍ തയാറാക്കിയത്. പ്രായവും ഒരു വലിയ ഘടകമായിരുന്നു.

യുകെയിലുളള ആളുകളെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. അവരുടെ വിവരങ്ങളെല്ലാം ഗവേഷകര്‍ യുകെ ബയോബുക്കില്‍ നിന്നാണ് ശേഖരിച്ചത്. അതില്‍ 80465 സ്ത്രീകളും നേരത്തേ ഋതുമതി ആയവര്‍ ആയിരുന്നു. അവരില്‍ 70962 ആളുകള്‍ക്ക് പൊണ്ണത്തടിയും ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com