പൊണ്ണത്തടിയുള്ള യുവാക്കള്‍ ശ്രദ്ധിക്കണം; നിങ്ങള്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്

പൊണ്ണത്തടി ചെറുപ്പക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നും ഏത് ഭാഗത്തെയാണ് രോഗം പിടികൂടുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചിട്ടുണ്ട്.
പൊണ്ണത്തടിയുള്ള യുവാക്കള്‍ ശ്രദ്ധിക്കണം; നിങ്ങള്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്

ട്ടേറെ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒന്നാണ് അമിതവണ്ണം. ചെറുപ്പക്കാരില്‍ കണ്ടുവരുന്ന പൊണ്ണത്തടി വളരെ അപകടമാണെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത് കാന്‍സറിന് വഴിവെക്കുമെന്നാണ് പുതിയ പഠനം. പൊണ്ണത്തടിമൂലം ചെറുപ്പക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള 13 വ്യത്യസ്ത കാന്‍സറുകളുടെ പട്ടികയും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

പൊണ്ണത്തടി ചെറുപ്പക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നും ഏത് ഭാഗത്തെയാണ് രോഗം പിടികൂടുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചിട്ടുണ്ട്. നൂറു കണക്കിന് കാന്‍സര്‍ പഠനങ്ങളുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം ലഭ്യമായത്. 'ബോഡി മാക്‌സ് ഇന്‍ഡക്‌സ് 30ല്‍ കൂടുതല്‍ ഉള്ള ചെറുപ്പക്കാര്‍ക്കാണ് കാന്‍സര്‍ വരാനുളള സാധ്യത കൂടുതല്‍'- കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്‍കുന്ന പ്രഫസര്‍ നെതാന്‍ എ ബര്‍ഗര്‍ പറഞ്ഞു.

ചെറുപ്പക്കാരനായ ഒരാളില്‍ കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ് പൊണ്ണത്തടി. ഇനി അയാള്‍ വണ്ണം കുറച്ചാലും, കാന്‍സറിനുള്ള സാധ്യത കുറയുന്നില്ല. പക്ഷേ കാന്‍സര്‍ വരാനുള്ള റിസ്‌ക് കുറയും. 'നിങ്ങള്‍ പൊണ്ണത്തടിയുള്ള ചെറുപ്പക്കാരനാണെങ്കില്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ഇനി നിങ്ങള്‍ വണ്ണം കുറയ്ക്കുകയാണെങ്കില്‍ കാന്‍സര്‍ വരാനുള്ള അപകടസാധ്യത കുറയും. പക്ഷേ ആ ഒരു സാധ്യത മുഴുവനായും നിങ്ങളില്‍ നിന്ന് വിട്ടു പോകില്ല'- ഗവേഷകന്‍ വ്യക്തമാക്കി.

'അമിതവണ്ണം ഒരാളുടെ ഡിഎന്‍എ ഘടനയില്‍ തന്നെ മാറ്റം വരുത്തുന്നു. ഇത് പാരമ്പര്യ ഘടകങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. ഇതുകൊണ്ടാണ് ചെറുപ്രായത്തിലെ അമിതവണ്ണം കാന്‍സറിന് കാരണമാകുന്നുവെന്ന് പറയുന്നത്'- ഗവേഷകന്‍ കൂട്ടിച്ചേര്‍ത്തു. യുഎസില്‍ പൊതുവായി കണ്ടുവരുന്ന 20 കാന്‍സറുകളില്‍ ഒന്‍പതെണ്ണം കൂടുതലായും കാണപ്പെടുന്നത് ചെറുപ്പക്കാര്‍ക്കിടയിലാണ് എന്നത് ഇതിനുള്ള വലിയ തെളിവാണ്.

2016ലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് തരം പുതിയ ബ്രസ്റ്റ് കാന്‍സറും നാല് തരം തൈറോയ്ഡ് കാന്‍സറും കണ്ടെത്തിയത് 20നും 44നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരിലാണ്. പ്രമുഖ ഒബിസിറ്റി ജേണലില്‍ ചെറുപ്പക്കാരിലെ പൊണ്ണത്തടിയും പ്രത്യേകതരം കാന്‍സറുകളും എന്ന വിഷയവുമായ ബന്ധപ്പെട്ട പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com