ബോധം പോയാലും തലചുറ്റി വീണാലും മാത്രമല്ല പേടിക്കേണ്ടത്, പിന്നെയോ? 

തലയ്ക്ക് ശക്തിയായ ആഘാതം ഏല്‍ക്കേണ്ടിവന്നിട്ടുള്ളവരില്‍ മറവിരോഗത്തിനുള്ള സാധ്യത ഇരട്ടിയാകുമെന്നാണ് കണ്ടെത്തല്‍
ബോധം പോയാലും തലചുറ്റി വീണാലും മാത്രമല്ല പേടിക്കേണ്ടത്, പിന്നെയോ? 

ബോധം പോയാലും തലചുറ്റി വീണാലും മാത്രമല്ല തലയ്‌ക്കേല്‍ക്കുന്ന പരുക്ക് ഗുരുതരമാകുന്നത്. മറിച്ച് തലയ്‌ക്കേല്‍ക്കുന്ന ചെറിയ ആഘാതം പോലും മറവിരോഗം പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം. 3,50,000ലധികം ആളുകളെ പങ്കടുപ്പിച്ച് നടത്തിയ പഠനമാണ് ഈ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

തലയ്ക്ക് ശക്തിയായ ആഘാതം ഏല്‍ക്കേണ്ടിവന്നിട്ടുള്ളവരില്‍ മറവിരോഗത്തിനുള്ള സാധ്യത ഇരട്ടിയാകുമെന്നാണ് കണ്ടെത്തല്‍. ജെഎഎംഎ ന്യൂറോളജി എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ മറവിരോഗം ഉള്ളവരില്‍ 54ശതമാനം പേരും ഒരിക്കലെങ്കിലും തലയ്ക്ക് പരുക്കേറ്റിട്ടുള്ളവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

തലയ്ക്ക് ആഘാതമുണ്ടാകുമ്പോള്‍ അത് വിപരീത പ്രോട്ടീനുകള്‍ അടിഞ്ഞുകൂടുന്നത് വര്‍ദ്ധിപ്പിക്കും. ഇത് ന്യൂറോഡിജെനറേറ്റീവ് എന്ന അവസ്ഥയ്ക്ക് കാരണമാക്കുമെന്നും ഇത് പിന്നീട് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്രിസ്റ്റീന്‍ യാഫീ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com