ഇഞ്ചി നിസാരക്കാരനല്ല; ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്  

ഗുരുതരമായ ഗ്യാസ്‌ട്രോഎന്റൈറ്റിസ് തടയാനും ഛര്‍ദ്ദില്‍ നിയന്ത്രിച്ച് ജീവന്‍ രക്ഷിക്കാനുമുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍
ഇഞ്ചി നിസാരക്കാരനല്ല; ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്  

ഗുരുതരമായ ഗ്യാസ്‌ട്രോഎന്റൈറ്റിസ് തടയാനും ഛര്‍ദ്ദില്‍ നിയന്ത്രിച്ച് ജീവന്‍ രക്ഷിക്കാനുമുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഇഞ്ചിയുടെ ഔഷധഗുണം ഏറ്റവുമധികം ഫലപ്രദമെന്ന് ക്ലിനിക്കല്‍ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. 

ഈ കണ്ടെത്തല്‍ ലോകത്തെമ്പാടുമുള്ള നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമാണെന്നും ഇത് വൈദ്യമേഖലയ്ക്കുമേലുള്ള സമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ നപോളി സര്‍വകലാശാലയിലെ പീഡിയാട്രിക്‌സ് പ്രൊഫസര്‍ ഡോ. റോബര്‍ട്ടോ ബെര്‍നി കെനാനി പറഞ്ഞു. 

വളരെയധികം ഹാനീകരമായ ബാക്റ്റീരിയകള്‍ മൂലം വയറിലും ആമാശയത്തിലും ഉണ്ടാകുന്ന എരിച്ചിലാണ് ഗ്യാസ്‌ട്രോഎന്റൈറ്റിസ്. ഇതിനോടുചേര്‍ന്ന് ഛര്‍ദ്ദിയും ഉദരരോഗങ്ങളും ഉണ്ടാകുമ്പോള്‍ രോഗികള്‍ക്ക് ഭക്ഷണവും മരുന്നുകളും കഴിക്കാന്‍ പ്രയാസമുണ്ടാകും. ഇത് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ കണ്ടുവരുന്ന ഒരു അവസ്ഥയാണെന്നും ശിശുമരണങ്ങളില്‍ 15ശതമാനത്തിന്റെ കാരണമായി ഇത് ഭവിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇഞ്ചിക്ക് ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ഭാവിയില്‍ വളരെയധികം പ്രയോജനകരമാണെന്നും അവര്‍ പറഞ്ഞു. 

ഇഞ്ചിയിലെ ആന്റി-ഇന്‍ഫഌമേറ്ററി സവിശേഷതകളാണ് ഇത്തരം രോഗാവസ്ഥകളില്‍ പ്രയോജനപ്പെടുത്തേണ്ടതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഠനം യൂറോപ്യന്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com