പുരുഷ പങ്കാളികള്‍ വിഷാദരോഗികളാണെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയും; പഠന റിപ്പോര്‍ട്ട് 

സ്ത്രീ പങ്കാളികള്‍ക്കുള്ള വിഷാദം കുട്ടികളുടെ ജനനത്തെ ബാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്
പുരുഷ പങ്കാളികള്‍ വിഷാദരോഗികളാണെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയും; പഠന റിപ്പോര്‍ട്ട് 

ന്ധ്യതയും പുരുഷന്മാരുടെ വിഷാദ രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വിഷാദരോഗ ബാധിതനായ പുരുഷന്മാര്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഗുരുതര വിഷാദ രോഗിയായ പുരുഷ പങ്കാളിയില്‍ നിന്ന് ഗര്‍ഭം ധരിക്കാനുള്ള സാധ്യത, കാര്യമായ വിഷാദരോഗമില്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് 60 ശതമാനം കുറവായിരിക്കും. എന്നാല്‍ സ്ത്രീ പങ്കാളികള്‍ക്കുള്ള വിഷാദം കുട്ടികളുടെ ജനനത്തെ ബാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. 

നോണ്‍ സെലക്റ്റീവ് സെറോടോണിന്‍ റിഅപ്‌ടേക് ഇന്‍ഹിബിഷന്‍ (നോണ്‍-എസ്എസ്ആര്‍ഐ) എന്നറിയപ്പെടുന്ന വിഷാദരോഗം പ്രതിരോധിക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് നേരത്തെ തന്നെ ഗര്‍ഭം അലസിപ്പോകാന്‍ കാരണമാകും. വന്ധ്യതയ്ക്ക് ചികിത്സ നടത്തുന്നവരിലാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി എന്ന പുസ്തകത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമായ എസ്എസ്ആര്‍ഐഎസ് ഗര്‍ഭ നഷ്ടത്തിന് കാരണമാകില്ല. സ്ത്രീ പങ്കാളികളിലെ വിഷാദമോ അവര്‍ ഉപയോഗിക്കുന്ന വിഷാദം പ്രതിരോധിക്കാനുള്ള മരുന്നുകളോ ഗര്‍ഭ ധാരണത്തിനുള്ള സാധ്യത കുറയ്ക്കില്ല. പഠനം വന്ധ്യത ചികിത്സ നടത്തുന്ന ദമ്പതിമാര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com