തിരിച്ചറിയാം സാധാരണ പനിയും നിപ്പ വൈറസും തമ്മിലുള്ള വ്യത്യാസം

വെറുതെ ഭയപ്പെട്ടിട്ട് കാര്യമില്ല, മറിച്ച് ഇതിനെ നേരിടാന്‍ സാധാരണപനിയും മരണപ്പനിയും തമ്മിലുള്ള വ്യത്യാസം അറിയേണ്ടത് അത്യാവശ്യമാണ്. 
തിരിച്ചറിയാം സാധാരണ പനിയും നിപ്പ വൈറസും തമ്മിലുള്ള വ്യത്യാസം

ദിവസങ്ങളായി കേരളമൊന്നടങ്കം പനി ഭീതിയിലാണ്. നിസാര പനിയല്ല, മരണം വരെ സംഭവിക്കാവുന്ന അപൂര്‍വ്വമായ നിപ്പ വൈറസാണ് കേരളത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. വെറുതെ ഭയപ്പെട്ടിട്ട് കാര്യമില്ല, മറിച്ച് ഇതിനെ നേരിടാന്‍ സാധാരണപനിയും മരണപ്പനിയും തമ്മിലുള്ള വ്യത്യാസം അറിയേണ്ടത് അത്യാവശ്യമാണ്. 

പനിയോടൊപ്പം ശക്തമായ തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയില്‍ ചികില്‍സ തേടണമെന്ന് ഡോക്ടര്‍ ഷീല മാത്യു പറഞ്ഞു. മനോരമ ന്യൂസിനോടെ സംസാരിക്കവെയാണ് സാധാരണ പനിയും നിപ്പ വൈറസും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഡോക്ടര്‍ വ്യക്തമാക്കിയത്. 

സാധാരണ പനിയാണെങ്കില്‍ വീട്ടില്‍ തന്നെ അതിന്  പ്രതിവിധിയുണ്ട്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളോടുകൂടിയ പനിയാണെങ്കില്‍ സ്വയം ചികില്‍സ അപകടകരമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് പനിമാസകാലമായി കണക്കാക്കുന്നത്. നിപ്പ പോലെയൊരു പനി കേരളത്തില്‍ ആദ്യമാണ്. അതിനാല്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

വായുവിലൂടെയും നിപ്പ വൈറസ് പകരും, പക്ഷേ ഒരു മീറ്റര്‍ ദൂരപരിധിയില്‍ മാത്രം. ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. പ്രതിരോധ ശേഷി കൂടിയവരെ നിപ്പാ വൈറസ് ബാധിക്കില്ല. ഈ രോഗകാരിയായ വൈറസ് ഏതെല്ലാം വഴികളിലൂടെയാണ് പകരുകയെന്ന് മനസിലാക്കിയാല്‍ പ്രതിരോധിക്കാന്‍ എളുപ്പമാണ്. നിപ്പ വൈറസ് പകരുന്നത് എങ്ങനെയെന്ന് നോക്കാം.

  •  ടെറൊപോഡിഡേ കുടുംബത്തില്‍പ്പെട്ട, ടെറോപസ് ജനുസിലെ, പഴങ്ങള്‍ തിന്നു ജീവിക്കുന്ന തരം വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകര്‍
  •  വവ്വാലുകളില്‍നിന്നു മൃഗങ്ങളിലേക്ക് കടിയിലൂടെ വൈറസെത്താം.
  •  മൃഗങ്ങളില്‍നിന്നു മറ്റു മൃഗങ്ങളിലേക്ക് സ്രവങ്ങളിലൂടെ.
  •  മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെ- (പ്രധാനമായും വളര്‍ത്തു മൃഗങ്ങള്‍ വഴി)
  •  വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്ക് (വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെ) 
  •  വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്ക് (തുറന്നുവച്ച ചെത്തു കള്ളില്‍ വവ്വാല്‍ കാഷ്ഠവും മറ്റും വീഴുന്നതിലൂടെ)
  •  വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്ക്- (വവ്വാല്‍ കാഷ്ഠം വീണ കിണര്‍ വെള്ളത്തിലൂടെ)
  •  മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com