പെട്ടെന്ന് ഭാരം കുറയുന്നുണ്ടോ? ആശ്വസിക്കേണ്ട ഡയറ്റ് ഫലംകണ്ടപ്പോള്‍ ഹൃദയാരോഗ്യം നഷ്ടപ്പെട്ടിരിക്കാം 

ശരീരഭാരം കുറയ്ക്കുന്നതുകൊണ്ടുമാത്രം ആരോഗ്യകരമായ ജീവിതം നയിക്കാം എന്ന് ആശ്വസിക്കേണ്ട. പെട്ടെന്നുള്ള ഭാരകുറച്ചില്‍ കണ്ട് സന്തോഷിക്കുകയും വേണ്ട
പെട്ടെന്ന് ഭാരം കുറയുന്നുണ്ടോ? ആശ്വസിക്കേണ്ട ഡയറ്റ് ഫലംകണ്ടപ്പോള്‍ ഹൃദയാരോഗ്യം നഷ്ടപ്പെട്ടിരിക്കാം 

രീരഭാരം കുറയ്ക്കുന്നതുകൊണ്ടുമാത്രം ആരോഗ്യകരമായ ജീവിതം നയിക്കാം എന്ന് ആശ്വസിക്കേണ്ട. പെട്ടെന്നുള്ള ഭാരകുറച്ചില്‍ കണ്ട് സന്തോഷിക്കുകയും വേണ്ട. കാരണം പെട്ടെന്ന് ശരീരഭാരം കുറയുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. ആരോഗവും ശരിയായ ശരീരഭാരവും തമ്മിലുള്ള ബന്ധം മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നതും അതുകൊണ്ടാണ്. 

ശരീരഭാരം കുറയ്ക്കാനുള്ള വഴികളാണ് ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ളത്. ക്രാഷ് ഡയറ്റ് മുതല്‍ ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ വരെ സുലഭമാണ്. എന്നാല്‍ ഈ അതിവേഗ റെമഡികള്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടോ? അ ഉണ്ടെങ്കില്‍ നിങ്ങള്‍ തെറ്റായാണ് ചിന്തിക്കുന്നത്. കാരണം അതിവേഗം ശരീരഭാരം കുറയ്ക്കുകയെന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുക എന്നാണ് അര്‍ത്ഥം. സാവധാനവും സ്ഥിരതയുള്ളതുമായ വെയിറ്റ് ലോസ് പ്ലാനാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ കാണുന്ന ആകര്‍ഷകമായ പരസ്യവാചകങ്ങളില്‍ മയങ്ങരുതെന്നും ഇങ്ങനെവന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നീക്കുകയെന്നുമാണ് വെല്‍നെസ് കണ്‍സള്‍ട്ടന്റ് ഡോ പൂജ ചൗദരി അഭിപ്രായപ്പെടുന്നത്. 

ആഴ്ചയില്‍ 0.45കിലോ മുതല്‍ 0.9കിലോ വരെ കുറയുന്നത് സുരക്ഷിതമാണെന്നും എന്നാല്‍ ഇതിനപ്പുറമുള്ളത് ആരോഗ്യപ്രശ്‌നങ്ങളെ വിളിച്ചുവരുത്തുമെന്നുമാണ് ഡോ പൂജ സൂചിപ്പിക്കുന്നത്. പെട്ടെന്ന് ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് ശരീരത്തിന്റെ ഇക്ക്വിലിബ്രിയത്തെ ബാധിക്കുമെന്നും ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ പറയുന്നു. പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തെയും സാരമായി ബാധിക്കുമെന്നും ബൃദയമിടുപ്പ് വര്‍ദ്ധിക്കുന്നതിനും, ബ്ലഡ് പ്രഷര്‍ വര്‍ദ്ധിക്കുന്നതിനുമെല്ലാം കാരണമാകുമെന്നും പറയപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com