വൈഫൈ കിട്ടാതെയാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ...

നെറ്റ് കിട്ടാതെ വരുമ്പോള്‍, വൈഫൈ കട്ടാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ പലര്‍ക്കും തോന്നാറില്ലേ?
വൈഫൈ കിട്ടാതെയാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ...

 ഇന്റര്‍നെറ്റിന് അടിമയാണോ അല്ലയോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നെറ്റ് കിട്ടാതെ വരുമ്പോള്‍, വൈഫൈ കട്ടാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ പലര്‍ക്കും തോന്നാറില്ലേ? ഇന്റര്‍നെറ്റ് അടിമകളായവരുടെ ഒന്നാമത്തെ ലക്ഷണമാണിത് എന്നാണ് റിപ്പോര്‍ട്ട്.

നെറ്റ് കിട്ടാതെ വരുമ്പോള്‍ നിയന്ത്രണം വിട്ട് പെരുമാറുന്നവരുടെ എണ്ണം കൂടി വരികയാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ ഇന്റര്‍നെറ്റ് അടിമകളായവര്‍ വൈകാരിക വിക്ഷോഭങ്ങള്‍ക്ക് പെട്ടെന്ന് അടിമകളാവും.
 ദേഷ്യത്തിന് പുറമേ, കരച്ചിലും, വിഷമവും ഇവരില്‍ കണ്ടുവരുന്നു.ജോലിയില്‍ ശ്രദ്ധ കുറയുന്നതിനൊപ്പം മറ്റുള്ളവരോടുള്ള സംസാരവും ഇക്കൂട്ടരില്‍ കുറഞ്ഞുവരുമെന്നും പഠനം പറയുന്നു. 

18 നും 68 നും ഇടയില്‍ പ്രായമുള്ള 630 പേരെയാണ് പഠനവിധേയമാക്കിയത്. അമിതോപയോഗമാണ് അടിമകളാക്കി മാറ്റുന്നതെന്നും ഇത് ക്രമേണെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com