കുട്ടിയ്ക്ക് അമിത സമ്മര്‍ദ്ദമുണ്ടോ? ഭാവിയില്‍ വിഷാദവും ഉത്കണ്ഠയും ലഹരി ഉപയോഗത്തിനും സാധ്യതയേറെ 

സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളില്‍ അമിത ഭയത്തിന്റെ ലക്ഷണങ്ങളും കാണാന്‍ കഴിയുമെന്ന് ഗവേഷകര്‍
കുട്ടിയ്ക്ക് അമിത സമ്മര്‍ദ്ദമുണ്ടോ? ഭാവിയില്‍ വിഷാദവും ഉത്കണ്ഠയും ലഹരി ഉപയോഗത്തിനും സാധ്യതയേറെ 

കുട്ടിക്കാലത്ത് അമിത സമ്മര്‍ദ്ദത്തിന് ഇരയാകേണ്ടിവരുന്നത് ഭാവിയില്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. കുട്ടിക്കാലത്ത് അനുഭവിക്കുന്ന സമ്മര്‍ദ്ദം ഭാവിയില്‍ വിഷാദവും ഉത്കണ്ടയും ലഹരിയോടുള്ള അമിത താത്പര്യവും ഒക്കെയായി മാറുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും കുഞ്ഞിന് പല തകരാറുകള്‍ക്കും കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഓട്ടിസവും പല മാനസ്സിക തകരാറുകളും ഇതുമൂലം സംഭവിക്കാമെന്നാണ് കണ്ടെത്തല്‍. സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ലഭിക്കുന്ന പോഷകങ്ങളില്‍ മാറ്റമുണ്ടാകുമെന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ വ്യക്തമാക്കിയത്. 

സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളില്‍ അമിത ഭയത്തിന്റെ ലക്ഷണങ്ങളും കാണാന്‍ കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ദി സൊസൈറ്റി ഫോര്‍ ന്യൂറോസയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച ന്യൂറോസയന്‍സ് 2018ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com