രാവിലെ ഒരു കപ്പ് കാപ്പി; അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും ഔട്ട് 

രാവിലെ ഒരു കപ്പ് കാപ്പി ശീലമാക്കുന്നത് അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍
രാവിലെ ഒരു കപ്പ് കാപ്പി; അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും ഔട്ട് 

രാവിലെ ഒരു കപ്പ് കാപ്പി ശീലമാക്കുന്നത് അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍. കാപ്പി ഊര്‍ജ്ജവും ശ്രദ്ധയും വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി.

രണ്ടു തരം കാപ്പികള്‍ അടിസ്ഥാനമാക്കിയാണ് ആദ്യം പരീക്ഷണം നടത്തിയത്. കഫീന്‍ നീക്കം ചെയ്ത് തയ്യാറാക്കിയ കാപ്പിയും കഫീന്‍ അടങ്ങിയ കാപ്പിയും. എന്നാല്‍ ഈ രണ്ട് തരം കാപ്പികളും അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും പ്രതിരോധിക്കാന്‍ സഹായകരമാണെന്ന് കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ കഫീനല്ല ഇതിന് പിന്നിലെ കാരണമെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തി. 

കാപ്പിക്കുരു വറുക്കുമ്പോള്‍ ഉണ്ടാകുന്ന ഫിനൈലിൻഡെയിൻസ് എന്ന മിശ്രിതമാണ് ഇതിന് പിന്നിലെ കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ വറുത്ത കാപ്പിയില്‍ ഫിനൈലിൻഡെയിൻസിന്റെ അളവ് കൂടുതലായതിനാല്‍ ഡാര്‍ക്ക് റോസ്റ്റഡ് കോഫീ ആണ് ഉചിതമെന്ന് ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com