അത്ര സ്മാര്‍ട്ടല്ല മൊബൈല്‍ ഫോണുകള്‍ ; കുട്ടികളെ അടിമകളാക്കുന്നു, വിഷാദരോഗികളും

മുഴുവന്‍ സമയവും ഫോണില്‍ ചിലവഴിക്കുന്നത് നല്ലതല്ലെന്ന് അറിയാമെങ്കിലും എന്തോ ഒന്നിന്റെ  അഭാവം പോലെ, ഫോണില്ലാത്ത അവസ്ഥ അനുഭവപ്പെടുത്തതിനെ തുടര്‍ന്ന് വീണ്ടും ഇവര്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മടങ്ങുകയാണ്
അത്ര സ്മാര്‍ട്ടല്ല മൊബൈല്‍ ഫോണുകള്‍ ; കുട്ടികളെ അടിമകളാക്കുന്നു, വിഷാദരോഗികളും

സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളെ ഏകാകികളും വിഷാദികളുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യം കുറഞ്ഞിരിക്കുമെന്നും ബുദ്ധിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മര്‍ദ്ദത്തിനടിമകളാക്കുന്നതിന് പുറമേ അമിത ഉത്കണ്ഠയും വിഷാദവും വ്യക്തികളില്‍ നിറയ്ക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ കാരണമാകും.

സാന്‍ ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടേതാണ് കണ്ടെത്തല്‍. 1995 ന് ശേഷം ജനിച്ച കുട്ടികളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായും കണ്ട് വരുന്നത്. ഈ കാലത്തില്‍ ജനിച്ച കുട്ടികളെ ' ഐജെന്‍' എന്നാണ് പഠന സംഘം വിശേഷിപ്പിക്കുന്നത്.

ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫോണില്‍ ചിലവഴിക്കുന്നതിനാല്‍ മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ കുട്ടികളില്‍ തീരെ ഇല്ലാതെയാകുന്നുണ്ട്. മുഴുവന്‍ സമയവും ഫോണില്‍ ചിലവഴിക്കുന്നത് നല്ലതല്ലെന്ന് അറിയാമെങ്കിലും എന്തോ ഒന്നിന്റെ  അഭാവം പോലെ, ഫോണില്ലാത്ത അവസ്ഥ അനുഭവപ്പെടുത്തതിനെ തുടര്‍ന്ന് വീണ്ടും ഇവര്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മടങ്ങുകയാണ് ചെയ്യുന്നതെന്ന് പഠന റിപ്പോര്‍ട്ട് കണ്ടെത്തി. 

സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനത്തോടെയാണ് മാനസിക പ്രശ്‌നങ്ങള്‍ കുട്ടികളില്‍ വര്‍ധിച്ച് തുടങ്ങിയതെന്നും ഉറക്കം കുറയുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നത് അവസാനിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.   
സ്മാര്‍ട്ട്‌ഫോണ്‍ അടിമകളായി കുട്ടികള്‍ മാറിയെങ്കിലും ദിവസത്തില്‍ 150 പ്രാവശ്യത്തിലധികം തവണ ഫോണ്‍ പരിശോധിക്കാറുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com