പുകവലി കഴിഞ്ഞാല്‍ പൊണ്ണത്തടി: കാന്‍സറിന് കാരണമാകുന്ന രണ്ടാമത്തെ വില്ലന്‍

പൊണ്ണത്തടി കാരണം ഓരോ വര്‍ഷവും 22,800 പുതിയ കാന്‍സര്‍ കേസുകളാണ് യുകെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുകവലി കഴിഞ്ഞാല്‍ പൊണ്ണത്തടി: കാന്‍സറിന് കാരണമാകുന്ന രണ്ടാമത്തെ വില്ലന്‍

പുകവലിച്ചാല്‍ കാന്‍സര്‍ എളുപ്പം പിടികൂടുമെന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. ഒരുപാട് ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ പുകവലി പോലെത്തന്നെ പൊണ്ണത്തടിയുള്ളവര്‍ക്കും കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. പുകവലി കഴിഞ്ഞാല്‍ കാന്‍സറിനുള്ള പ്രധാന കാരണമാണ് പൊണ്ണത്തടി എന്നാണ് പഠനത്തില്‍ പറയുന്നത്.  

പൊണ്ണത്തടി കാരണം ഓരോ വര്‍ഷവും 22,800 പുതിയ കാന്‍സര്‍ കേസുകളാണ് യുകെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ കാന്‍സര്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് പുകവലിയാണ് കാന്‍സറിനു കാരണമാകുന്ന ഏറ്റവും പ്രധാന ശീലം. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തായി അമിതവണ്ണവുമുണ്ട്. 

യുവി റേഡിയേഷന്‍, ഇന്‍ഫക്ഷന്‍, മദ്യം, നാരുകള്‍ അടങ്ങിയ ആഹാരം ധാരാളം കഴിക്കാതിരിക്കുന്നത്. വായുമലിനീകരണം, സംസ്‌ക്കരിച്ച മാംസം എന്നിവയെല്ലാം കാന്‍സറിനു കാരണമായേക്കാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

'അമിതവണ്ണം പതിമൂന്ന് തരത്തിലുള്ള കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ ഇവ ഏതെല്ലാമാണെന്ന് പൂര്‍ണമായി കണ്ടെത്താനായിട്ടില്ല'- യു.കെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ ലിയോ കാര്‍ലിങ് പറഞ്ഞു. 

മെറ്റബോളിസവും രോഗപ്രതിരോധശക്തിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി. കാന്‍സറിനെ ചെറുക്കുന്നതിനായി ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതും മദ്യം പൂര്‍ണമായും ഉപേക്ഷിക്കുന്നതും കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com