പാലും വേണ്ട, പഴവും വേണ്ട! കുട്ടികള്‍ ജ്യൂസ് ഇഷ്ടപ്പെടുന്നതിന്റെ രഹസ്യമിതാണ്..

പഴവും പാലും വെള്ളവും ജ്യൂസും വച്ചാല്‍ കുട്ടികള്‍ ജ്യൂസേ കുടിക്കാന്‍ തിരഞ്ഞെടുക്കൂ. എന്താണ് കാര്യമെന്നല്ലേ.. 
പാലും വേണ്ട, പഴവും വേണ്ട! കുട്ടികള്‍ ജ്യൂസ് ഇഷ്ടപ്പെടുന്നതിന്റെ രഹസ്യമിതാണ്..

കുട്ടികള്‍ പാലും വെള്ളം കുടിക്കാത്തതിന്റെ രഹസ്യം ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തി. പഴവും പാലും വെള്ളവും ജ്യൂസും വച്ചാല്‍ കുട്ടികള്‍ ജ്യൂസേ കുടിക്കാന്‍ തിരഞ്ഞെടുക്കൂ. എന്താണ് കാര്യമെന്നല്ലേ.. പഴച്ചാറിന്റെ മധുരവും പിന്നെ അല്‍പ്പം മടിയും വയറ് ദീര്‍ഘ നേരം നിറഞ്ഞതായുള്ള തോന്നലുമാണ് കളിച്ചുമറിഞ്ഞ് നടക്കുന്ന പ്രായത്തില്‍ ജ്യൂസിന് പിന്നാലെ കുട്ടികള്‍ പായുന്നതിന്റെ രഹസ്യമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇതത്ര ആരോഗ്യകരമായ ശീലമല്ലെന്നും ഗവേഷകര്‍ പറയുന്നു. കാത്സ്യവും മറ്റ് പ്രോട്ടീനുകളും പഴച്ചാറുകളിലൂടെ ഉള്ളിലെത്തുന്നത് കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്. 

 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് ഈ പ്രവണത കൂടുതലായും കണ്ട് വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

പഴച്ചാറുകള്‍ കുടിക്കുന്നത് നല്ലതാണെങ്കിലും കൗമാരകാലത്ത് യഥേഷ്ടം ശരീരത്തിലെത്തേണ്ട വൈറ്റമിന്‍ ഡിയും കാല്‍സ്യവും ഫൈബറുകളും മറ്റ് വിറ്റാമിനുകളും നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന നിര്‍ദ്ദേശവും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

 പഴച്ചാറുകള്‍ അകത്താക്കി ക്ലാസുകളിലെത്തുന്ന കുട്ടികളില്‍ ഉച്ചഭക്ഷണം ഒഴിവാക്കാനുള്ള പ്രവണത വര്‍ധിച്ചു വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ കഫ്തീരിയകളെ കൂടി പഠന വിധേയമാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com