സ്ത്രീകള്‍ കിടപ്പറയില്‍ ആഗ്രഹിക്കുന്നത് ചുംബനങ്ങളും ബാഹ്യകേളികളും; പുരുഷന്‍ അങ്ങനെയല്ല; പഠനറിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

സ്ത്രീകള്‍ കിടപ്പറയില്‍ ആഗ്രഹിക്കുന്നത് ചുംബനങ്ങളും ബാഹ്യകേളികളും; പുരുഷന്‍ അങ്ങനെയല്ല; പഠനറിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
സ്ത്രീകള്‍ കിടപ്പറയില്‍ ആഗ്രഹിക്കുന്നത് ചുംബനങ്ങളും ബാഹ്യകേളികളും; പുരുഷന്‍ അങ്ങനെയല്ല; പഠനറിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ


ദമ്പതികൾക്കിടയിലെ അടുപ്പമില്ലാതാക്കുന്നതിന് കാരണം മാനസികസമ്മർദ്ദവും പിരിമുറുക്കവുമാണെന്ന് സർവെ റിപ്പോർട്ട്. എലെൻ ബ്രഡ്ബി ഇംഗ്ലണ്ടിലെ 2100 പേരിൽ നടത്തിയ സര്‍വേയിലാണ്  ലൈംഗിക താല്‍പര്യം ഇല്ലാതാക്കുന്ന കിടപ്പറയിലെ ഏറ്റവും വലിയ വില്ലന്‍ മാനസിക സമ്മര്‍ദ്ദമാണെന്ന് വ്യക്തമാക്കുന്നത്.  ലൈംഗികതയോടുള്ള അഭിനിവേശം ഇല്ലാതാക്കാന്‍ മാനസിക സമ്മര്‍ദത്തിനും പിരിമുറുക്കത്തിനുമാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

സര്‍വേ പ്രകാരം കിടപ്പറയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് മാനസികസമ്മര്‍ദ്ദമെന്നു പറയുന്നു.  45  ശതമാനത്തോളം ആകള്‍ക്കിടയില്‍ വില്ലന്‍ മാനസികസമ്മര്‍ദ്ദമാണ്. ശക്തമായ ലൈംഗിക താല്‍പ്പര്യത്തെ കെടുത്തുന്ന മറ്റൊരു പ്രശ്‌നം ആരോഗ്യത്തിന്റെ കുറവാണെന്ന് 32 ശതമാനം പേര്‍ പറയുന്നു. 26 ശതമാനം ദമ്പതികള്‍ പറയുന്നത് അവരുടെ ലൈംഗിക താല്‍പര്യം കെടുത്തുന്നത് മാനസിക പ്രശന്ങ്ങളാണെന്ന്. 20 ശതമാനം ദമ്പതികളുടെ ലൈംഗിക താല്‍പര്യം കെടുത്തുന്നത് കുട്ടികളാണ്. 10 ശതമാനം പേര്‍ക്കിടയില്‍ വില്ലന്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ആണ്. ഇത്തരം ദമ്പതികള്‍ പരസ്പരം കണ്ണുകളില്‍ പോലും നോക്കാറില്ലെന്ന് സര്‍വേ പറയുന്നു. അഞ്ചു ശതമാനം പേര്‍ക്കിടയിലെ വില്ലന്‍ ടെലിവിഷനാണ്. 

സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പുരുഷന്മാരും 53 ശതമാനം സ്ത്രീകളും അവരുടെ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്നു വെളിപ്പെടുത്തി. അതില്‍ 58 ശതമാനം ആളുകള്‍ അവരുടെ കിടപ്പറയിലെ പ്രകടനത്തില്‍ അങ്ങേയറ്റം ആത്മവിശ്വാസം ഉള്ളവരാണ്. സ്ത്രീകള്‍ കിടപ്പറയില്‍ ചുംബനങ്ങളും ബാഹ്യകേളികളും കൂടുതല്‍ ഇഷ്‌പ്പെടുമ്പോള്‍ പുരുഷന്മാരുടെ മുന്‍ഗണന സെക്‌സിന് തന്നെയണെന്ന് ഇവര്‍ പറയുന്നു. 58 ശതമാനം പുരുഷന്മാര്‍ തന്നെക്കാള്‍ 10 വര്‍ഷമെങ്കില്‍ പ്രായവ്യത്യാസമുള്ള സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി വെളിപ്പെടുത്തി. മറ്റൊരാളെ ചുംബിക്കുന്നതും സൈബര്‍ ചാറ്റ് നടത്തുന്നതും സ്ത്രീകള്‍ വിശ്വാസലംഘനമായി കണക്കാക്കുമ്പോള്‍ പുരുഷന്മാരില്‍ പകുതി പേര്‍ മാത്രമാണ് ഇത് തെറ്റാണെന്നു ചിന്തിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com