കുഞ്ഞുറക്കങ്ങള്‍ ഒഴിവാക്കേണ്ട: ഒന്ന് മയങ്ങിയെണീറ്റാല്‍ നല്ല തീരുമാനമെടുക്കാന്‍ കഴിയും 

കുഞ്ഞു കുഞ്ഞു ഉറക്കങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
കുഞ്ഞുറക്കങ്ങള്‍ ഒഴിവാക്കേണ്ട: ഒന്ന് മയങ്ങിയെണീറ്റാല്‍ നല്ല തീരുമാനമെടുക്കാന്‍ കഴിയും 

കുഞ്ഞു കുഞ്ഞു ഉറക്കങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. ചെറുതായൊന്ന് ഉറങ്ങി എണീറ്റാല്‍ വെല്ലുവിളി നേരിടുന്ന കാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാനുള്ള ശേഷി വര്‍ധിക്കുമത്രേ. ചെറുമയക്കങ്ങള്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.

ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച് കൗണ്‍സില്‍ വിഭാഗമാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ആവശ്യത്തിന് ഉറക്കം കിട്ടുന്നതിലൂടെ തലച്ചോര്‍ റിലാക്‌സ്ഡ് ആവുകയാണ് ചെയ്യുന്നത്. ഇത് തലച്ചോറിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്നു. 

നന്നായി ഉറങ്ങുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിനുള്ള ശേഷി കൂടുമെന്നും അവരുടെ അറിവ് വര്‍ധിക്കുമെന്നും നേരത്തെയുള്ള പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വിശ്രമം കൊടുക്കുന്ന പ്രക്രിയയായ ഉറക്കത്തില്‍ ക്രമക്കേട് വരുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും നമുക്ക് നന്നായി അറിയാവുന്നതാണ്. 

അതുകൊണ്ട് നന്നായി ഉറങ്ങൂ. ഇടയ്ക്ക് മയങ്ങുകയും ചെയ്‌തോളൂ. കാര്യക്ഷമതയും കാര്യനിര്‍വഹണ ശേഷിയുമെല്ലാം വര്‍ധിക്കും. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ജോണല്‍ ഓഫ് സ്ലീപ് റിസര്‍ചില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com