ചെറുപ്പമാകാനൊരു എളുപ്പവഴി: കാരറ്റ് ജ്യൂസ് ശീലമാക്കിയാല്‍ മതി

മനസിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്.
ചെറുപ്പമാകാനൊരു എളുപ്പവഴി: കാരറ്റ് ജ്യൂസ് ശീലമാക്കിയാല്‍ മതി

ചെറുപ്പമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. അതിനു വേണ്ടി കയ്യില്‍ കിട്ടിയ കോസ്‌മെറ്റിക്‌സ് എല്ലാം വാരിക്കോരി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത്. അടുക്കളയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഫലം എടുക്കുന്നതാണ്. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ ചെറുപ്പം നിലനിര്‍ത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

മനസിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് കഴിയുമത്രേ. 

മാത്രമല്ല കാരറ്റില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. എന്നും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് ശീലമാക്കുകയാണെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തെ തിരിച്ചു പിടിക്കാം.

കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അരിച്ചെടുക്കുന്നതോടെ, ജ്യൂസില്‍ അടങ്ങിയ നാരുകള്‍ നഷ്ടപ്പെടുന്നു. വയറിനെ ശുദ്ധികരിക്കുവാനും വയര്‍ ചാടുന്നതില്‍നിന്നു തടയുവാനും ഈ നാരുകള്‍ സഹായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com