ഒരു മണിക്കൂറിനിടയില്‍ നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാനാകും 5000 പേരെ; മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ അപാര സാധ്യതകള്‍ തുറന്നിട്ട് ഗവേഷകര്‍

ഒരു മണിക്കൂറിനിടയില്‍ നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാനാകും 5000 പേരെ; മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ അപാര സാധ്യതകള്‍ തുറന്നിട്ട് ഗവേഷകര്‍

ശരാശരി ഒരാള്‍ക്ക് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന 5000 പേരുടെ മുഖമെങ്കിലും ഓര്‍ക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍

നിങ്ങള്‍ക്ക് എത്ര പേരുടെ മുഖം ഓര്‍മയിലുണ്ട് ? 100, 200 അങ്ങേയറ്റം പോയിക്കഴിഞ്ഞാല്‍ 1000. അല്ലേ. എന്നാല്‍ തെറ്റി. ശരാശരി ഒരാള്‍ക്ക് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന 5000 പേരുടെ മുഖമെങ്കിലും ഓര്‍ക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. യൂനിവേഴ്‌സിറ്റി ഓഫ് യോര്‍കിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

നേരിട്ടും മാധ്യമങ്ങള്‍ വഴിയുമെല്ലാം നമ്മുടെ ഉള്ളില്‍ പതിയുന്ന മനുഷ്യ മുഖങ്ങളുടെ എണ്ണം ഏതാണ്ട് 5000ത്തോളം വരുമെന്നാണ് പഠനത്തില്‍ പറയുന്നത്. കണ്ടുമറുന്നു എന്നു കരുതുന്ന പലരേയും നമുക്ക് ഓര്‍മിച്ചെടുക്കാന്‍ സാധിക്കുമത്രെ. ഒരു മണിക്കൂറിനുള്ളില്‍ സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍, ഒരുമിച്ചു പഠിച്ചവര്‍, കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഓര്‍ക്കെടുക്കാന്‍ കഴിയുന്നു. ഒപ്പം തന്നെ പ്രശസ്ത വ്യക്തികളുടെ മുഖങ്ങളും ഈ സമയത്ത് തന്നെ മനസിലേക്കെത്തുന്നതായും പഠനം മുന്നോട്ടുവയ്ക്കുന്നു. 

പഠനത്തിന് വിധേയരാക്കിയവര്‍ക്ക് ആയിത്തോളം സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ നല്‍കി അവരോട് ചിത്രത്തിലെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. ചിലരെല്ലാം 5000ത്തിനപ്പുറത്തും പേരുകള്‍ ഓര്‍ത്തെടുത്ത് പറയുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ശരാശരി ഒരു മനുഷ്യന് 5000 പേരെ ഓര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന നിഗമനത്തിലെത്തുന്നത്. 

മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ അപാരമായ സാധ്യതകളാണ് പഠനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഗവേഷകരിലൊരാളായ സൈക്കോളജിസ്റ്റ് ഡോ. റോബ് ജെന്‍കിന്‍സ് വ്യക്തമാക്കി. വ്യക്തികളിലെ വൈവിധ്യം ഇക്കാര്യത്തില്‍ മുഖ്യമാണെന്നും അദ്ദേഹം പറയുന്നു. 

18നും 61നും ഇടയില്‍ പ്രായമുള്ള അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പഠിതാക്കളായ 25ഓളം പഠിതാക്കളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com