പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തൂ..  ഉന്‍മേഷം നില നിര്‍ത്താം, ഭാരവും കുറയ്ക്കാം! 

കൈയ്യിലൊതുങ്ങുന്ന വിലയ്ക്ക് ശരീരത്തിലെത്തിക്കാന്‍ സാധിക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം എന്ന നിലയില്‍ മുട്ടയ്ക്ക് ഡയറ്റിലുള്ള സ്ഥാനം വളരെ വലിയതാണ്. ശരീരത്തില്‍ അത്യാവശ്യം വേണ്ട ജീവകങ്ങളുടെയും മൂലക
പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തൂ..  ഉന്‍മേഷം നില നിര്‍ത്താം, ഭാരവും കുറയ്ക്കാം! 

പുട്ടും മുട്ടയും, അപ്പവും മുട്ടയും.. എന്നിങ്ങനെ മലയാളിയുടെ തീന്‍മേശയില്‍ പ്രഭാത ഭക്ഷണത്തോടൊപ്പം മുട്ട എത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ ഭക്ഷണ ശീലം ആരോഗ്യകരമാണെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിരാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നത് ദിവസം മുഴുവന്‍ പ്രസരിപ്പ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് പഠന ഫലങ്ങള്‍ തെളിയിക്കുന്നത്. മുട്ടയുടെ മഞ്ഞയിലടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന് അത്യാവശ്യമുള്ള നല്ല കൊളസ്‌ട്രോള്‍ ആയതു കൊണ്ട് തന്നെ ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൈയ്യിലൊതുങ്ങുന്ന വിലയ്ക്ക് ശരീരത്തിലെത്തിക്കാന്‍ സാധിക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം എന്ന നിലയില്‍ മുട്ടയ്ക്ക് ഡയറ്റിലുള്ള സ്ഥാനം വളരെ വലിയതാണ്. ശരീരത്തില്‍ അത്യാവശ്യം വേണ്ട ജീവകങ്ങളുടെയും ധാതുക്ക
ളുടെയും കലവറയാണ് മുട്ടയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒമ്പത് തരം അമിനോആസിഡുകള്‍ക്ക് പുറമേ ശരീരത്തിലേക്ക് വേണ്ട ഇരുമ്പും ഫോസ്ഫറസും, പൊട്ടാസ്യവും സെലീനിയവും ജീവകങ്ങളായ എ, സി ബി-12 എന്നിവയും മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും.

പൂര്‍ണ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേനെ ഒരു മുട്ടയെന്ന നിലയില്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനസംഘം പറയുന്നു.  കൊളസ്‌ട്രോള്‍ ഉള്ളവരും പാരമ്പര്യമായി വരാന്‍ സാധ്യയുള്ളവരും പക്ഷേ ഒഴിവാക്കണ്ടേതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മറ്റുള്ള ഭക്ഷണത്തോടൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് സഹായകമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com