ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍ മാത്രം മതി

നിങ്ങളുടെ ലൈംഗികശേഷി വര്‍ധിക്കാന്‍ ചില ആഹാരസാധനങ്ങള്‍ കഴിച്ചാല്‍ മതി.
ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍ മാത്രം മതി

നിങ്ങളുടെ ലൈംഗികശേഷി വര്‍ധിക്കാന്‍ ചില ആഹാരസാധനങ്ങള്‍ കഴിച്ചാല്‍ മതി. ഇതിന് കൃത്രിമ മരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വീട്ടിലെ ഭക്ഷണമാണ്. സിങ്ക്, ജീവകം ബി, ജീവകം ഇ, സെലിനിയം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ ലഭിക്കുന്ന സമീകൃതാഹാരമാണ് ഏറ്റവും നല്ലത്. 

തേനും ഓട്‌സും കഴിച്ചാല്‍ സ്ത്രീകളിലെയും പുരുഷനിലെയും ലൈംഗികശേഷി വര്‍ധിക്കും. വോള്‍നട്ട് പഴത്തില്‍ നിന്നെടുക്കുന്ന അക്ഷോടതൈലം ജീവകം ഇ തുടങ്ങി ലൈംഗിക ഹോര്‍മോണുകളുടെ ഒരു കലവറ തന്നെയാണ്. മുതിര, ഗോതമ്പിന്റെ പുല്ല് (ഓട്‌സ് ധാന്യത്തിന്റ കച്ചി) മൂന്നു കപ്പു വെള്ളത്തില്‍ ഒരു മിനിട്ടുനേരം തിളപ്പിച്ചു ലഭിക്കുന്ന വെള്ളം, മൂന്നു മണിക്കൂര്‍ നേരം വച്ചിരുന്ന ശേഷം, പുല്ലു പിഴിഞ്ഞു നീര് എടുത്തു കഴിക്കുന്നത്, പുരുഷനില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്‌സും പൊതുവെ ഇതിനു നല്ലതാണ്.

നായ്ക്കുരണപരിപ്പ്, കര്‍ക്കടകശുംഗി, അമരക്കുരം കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, സഫേദ് മുസലി ഇവയിലേതെങ്കിലും ഒന്നു പൊടിച്ചത് ഒരു സ്പൂണ്‍ വീതം ഒരു ഗ്ലാസ് കൊഴുപ്പുള്ള പാലില്‍ ചേര്‍ത്തു ദിവസവും രാത്രി കഴിക്കുനത് ലൈംഗികശേഷി വര്‍ധിക്കാന്‍ സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com