ബ്രായ്ക്കുള്ളില്‍ വയ്ക്കുകയേ വേണ്ടൂ, സ്തനാര്‍ബുദമുണ്ടോയെന്ന് അഞ്ചാം മിനിറ്റില്‍ 'ഈവ' പറയും! മൊബൈല്‍ ആപ്പുമായി വിദ്യാര്‍ത്ഥി

200 ബയോസെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധനയില്‍ ഏതെങ്കിലും ഭാഗത്ത് ചൂട് കൂടുതലുള്ളതായി കണ്ടെത്തിയാല്‍ അവിടേക്കുള്ള രക്തപ്രവാഹം കൂടുതലാണെന്ന് അനുമാനിക്കാമെന്നും അര്‍ബുദത്തിന്
ബ്രായ്ക്കുള്ളില്‍ വയ്ക്കുകയേ വേണ്ടൂ, സ്തനാര്‍ബുദമുണ്ടോയെന്ന് അഞ്ചാം മിനിറ്റില്‍ 'ഈവ' പറയും! മൊബൈല്‍ ആപ്പുമായി വിദ്യാര്‍ത്ഥി

സ്തനാര്‍ബുദ സാധ്യത അഞ്ച് മിനിറ്റിനുള്ളില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വിദ്യാര്‍ത്ഥി പുറത്തിറക്കി. മെക്‌സിക്കന്‍ വിദ്യാര്‍ത്ഥിയായ ജൂലിയന്‍ റിയോയാണ് ഈവ' വികസിപ്പിച്ചെടുത്തത്. ബ്രായ്ക്കുള്ളില്‍ വയ്ക്കാവുന്ന കപ്പാണ് ഈവ. ഇത് ധരിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ധരിച്ചിരിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടോയെന്ന് കണ്ടുപിടിക്കാനാവുമെന്നാണ് ജൂലിയന്‍ പറയുന്നത്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്കും സ്വയം സ്തനപരിശോധന നടത്താനാവാത്തവര്‍ക്കും ഈവ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താനാവും.

മാമറി ഗ്രന്ഥികളിലെ താപനില അളന്നാണ് ഈവ അര്‍ബുദ സാധ്യത പ്രവചിക്കുന്നത്. സ്വയം പരിശോധന നടത്തുമ്പോഴുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനോടൊപ്പം മാമോഗ്രാം പരിശോധനയെക്കാള്‍ അപകട സാധ്യത കുറവാണെന്നതും ജൂലിയന്‍ ഈവയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. റേഡിയേഷന്‍ പേടിയും വേദനയോ ചൂടോ മറ്റ് അസ്വസ്ഥതകളോ ബ്രെയ്‌സിയറിനുള്ളില്‍ ' ഈവ' വയ്ക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. 200 ബയോസെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധനയില്‍ ഏതെങ്കിലും ഭാഗത്ത് ചൂട് കൂടുതലുള്ളതായി കണ്ടെത്തിയാല്‍ അവിടേക്കുള്ള രക്തപ്രവാഹം കൂടുതലാണെന്ന് അനുമാനിക്കാമെന്നും അര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയാമെന്നുമാണ് ജൂലിയന്‍ പറയുന്നത്. അടുത്തവര്‍ഷം ജനുവരിയോടെ ഈവ വിപണിയില്‍ എത്തിക്കാനാവുമെന്നാണ് ജൂലിയന്‍ പറയുന്നത്.

രണ്ട് തവണ സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് തന്റെ അമ്മയ്ക്ക് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നുവെന്നും ഈ അവസ്ഥയാണ് തന്നെ ഈ കണ്ടുപിടിത്തത്തിന് പ്രേരിപ്പിച്ചതെന്നും ജൂലിയന്‍ പറയുന്നു. ഒരുപക്ഷേ നേരത്തേ തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഭേദപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും മറ്റാര്‍ക്കും ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാകരുതെന്നുമാണ് തന്റെ ആഗ്രഹമെന്നും ജൂലിയന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com