രോഗ ലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി വരാം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡോക്ടര്‍മാര്‍

കടുത്ത പനിയും തലവേദനയുമാണ് ഇതിന്റെ പൊതുവായുള്ള രോഗലക്ഷണമായി കണക്കാക്കുന്നത്.
രോഗ ലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി വരാം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡോക്ടര്‍മാര്‍

രു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതുകൊണ്ടാണ് ഡെങ്കിപ്പനിക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തുന്നത്. കടുത്ത പനിയും തലവേദനയുമാണ് ഇതിന്റെ പൊതുവായുള്ള രോഗലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ ചില വിരളമായ സംഭവങ്ങളില്‍ പനി എന്ന ലക്ഷണം ഇല്ലാതെയും രോഗം വരാമെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) വിദഗ്ധരാണ് പനി ഒരു ലക്ഷണമല്ലാത്ത ഡെങ്കിപ്പനിയെക്കുറിച്ച് പുറത്തുവിട്ടത്. ഡെങ്കിപ്പനിയുടെ യാതൊരു ലക്ഷണവുമില്ലാതെ എയിംസില്‍ എത്തിയ 50കാരനെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് രോഗബാധിതനാണെന്ന് മനസിലായത്. 

കടുത്ത ശരീരവേദനയുമായാണ് അയാള്‍ എയിംസിലെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തപരിശോധന നടത്തി. തുടര്‍ന്ന രക്തത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ആസിഡും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മാത്രമല്ല, ഇയാളുടെ രക്തത്തില്‍ ചുവന്ന രക്താണുക്കളും ശ്വേതരക്താണുക്കളും പ്ലേറ്റ്‌ലെറ്റ്‌സുകളുമെല്ലാം ക്രമാതീതമായ അളവില്‍ കുറവായിരുന്നു. ഡോക്ടര്‍മാര്‍ ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് ഡെങ്കിയുണ്ടോ എന്ന് പരിശോധിച്ച് നോക്കുന്നത്. ഫലം പോസിറ്റീവ് ആയിരുന്നു. 

കുറഞ്ഞ രോഗപ്രതിരോധശേഷിയുള്ളവര്‍, പ്രമേഹരോഗികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവരെ പെട്ടെന്ന് രോഗം കീഴടക്കും. അതുകൊണ്ട് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.

രോഗലക്ഷണങ്ങള്‍

  • അതിശക്തമായ ക്ഷീണവും ശരീരവേദനയും
  • രക്തസമ്മര്‍ദം ക്രമാതീതമായി കുറയുക
  • പ്ലേറ്റ്‌ലറ്റ്‌സിന്റെ അളവ് കുറയുക
  •  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com