ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? ആ ശീലം ക്യാന്‍സര്‍ വരുത്തിയേക്കും !

ഫ്രിഡ്ജില്‍ വയ്ക്കുന്നതോടെ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച്( അന്നജം) പഞ്ചസാരയായി മാറാന്‍ തുടങ്ങുന്നു. ഈ പഞ്ചസാര പിന്നീട് ശരീരത്തിന് അപകടകരമായ രാസവസ്തുക്കള്‍ പുറത്ത് വിടുകയും അങ്ങനെ അര്‍ബുദകാരണമാവുകയും
ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? ആ ശീലം ക്യാന്‍സര്‍ വരുത്തിയേക്കും !

ടുക്കളയിലുള്ളതെല്ലാം എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുന്ന ശീലം ഉണ്ടോ? എങ്കില്‍ ഉടനെ അവസാനിപ്പിച്ചോളൂ എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. ചീത്തയാവാതെ ഫ്രഷായിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പല സാധനങ്ങളും ക്യാന്‍സറിന്‍ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്‌ക്കുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്നതാണ് വസ്തുത. ഫ്രിഡ്ജില്‍ വയ്ക്കുന്നതോടെ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച്( അന്നജം) പഞ്ചസാരയായി മാറാന്‍ തുടങ്ങുന്നു. ഈ പഞ്ചസാര പിന്നീട് ശരീരത്തിന് അപകടകരമായ രാസവസ്തുക്കള്‍ പുറത്ത് വിടുകയും അങ്ങനെ അര്‍ബുദകാരണമാവുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നതും അപകടസാധ്യത കൂട്ടുന്നുണ്ട്. വറുക്കുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ ഉരുളക്കിഴങ്ങിലെ പഞ്ചസാര അമിനോ ആസിഡുകളുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാക്കുന്നു.

അന്നജം ഉയര്‍ന്ന അളവിലടങ്ങിയിട്ടുള്ള ഭക്ഷണത്തില്‍ കാണപ്പെടുന്ന രാസവസ്തുവാണ് അക്രിലാമൈഡ്. വറുക്കുക, ബേക്ക് ചെയ്യുക തുടങ്ങി ഉയര്‍ന്ന താപനിലയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിന് അപകടകരമായി മാറുകയാണ് ചെയ്യുന്നത്. പേപ്പര്‍, പ്ലാസ്റ്റിക് എന്നിവയുണ്ടാക്കാന്‍ അക്രിലാമൈഡ് ഉപയോഗിച്ച് വരാറുണ്ട്. 
 
ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ആരോഗ്യകരം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ മുറിച്ച ശേഷം അരമണിക്കൂറോളം വെള്ളത്തില്‍ ഇട്ടുവച്ചിട്ട് പാചകം ചെയ്താല്‍ അക്രിലാമൈഡ് രൂപപ്പെടുന്നത് തടയാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com