ഉയരം കൂടുന്തോറും ക്യാന്‍സര്‍ സാധ്യതയും കൂടും; പുതിയ പഠനം ഞെട്ടിക്കുന്നത്

ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍
ഉയരം കൂടുന്തോറും ക്യാന്‍സര്‍ സാധ്യതയും കൂടും; പുതിയ പഠനം ഞെട്ടിക്കുന്നത്

'പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്നൊക്കെ പറഞ്ഞുനടക്കുമെങ്കിലും ഉയരക്കുറവിന്റെ പേരില്‍ നിരാശയടിച്ചിരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉയരം കൂടുതലുള്ള ആളുകളെ കാണുമ്പോള്‍ ഇക്കൂട്ടരുടെ നിരാശ പതിന്മടങ്ങാകുകയും ചെയ്യും. എന്നാല്‍ ഉയരം അത്ര അനുകൂല ഘടകമായല്ല പഠനങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

ഒരു ദശലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. റോയല്‍ സൊസൈറ്റി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പുരുഷന്‍മാരുടെ ശരാശരി ഉയരം അഞ്ച് അടി എഴ് ഇഞ്ചും സ്ത്രീകളുടേത് അഞ്ച് അടി മൂന്ന് ഇഞ്ചും എന്ന് കണക്കാക്കിയാണ് പഠനം നടത്തിയത്. 

ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50 പേര്‍ക്ക് ക്യാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500ല്‍ 60പേര്‍ ക്യാന്‍സര്‍ ബാധിതരാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഉയരം കൂടുന്തോറും ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. 23തരത്തിലുള്ള ക്യാന്‍സറുകള്‍ വിലയിരുത്തിയതില്‍ 18തരം ക്യാന്‍സറുകള്‍ക്കും ഉയരം അപകട ഘടകമായി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com