ലോകത്തിലേക്കും ഏറ്റവും മികച്ച അലാറം 'അമ്മ'യാണ്!!

അമ്മയുടെ ശബ്ദവും നിര്‍ദ്ദേശവും കേള്‍ക്കുമ്പോള്‍ യാന്ത്രിക അലാറങ്ങളില്‍ നിന്നുള്ള ശബ്ദത്തെക്കാള്‍ പെട്ടെന്ന് തലച്ചോറില്‍ പതിയുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു
ലോകത്തിലേക്കും ഏറ്റവും മികച്ച അലാറം 'അമ്മ'യാണ്!!

ടി പിടിച്ച് മൂടിപ്പുതച്ച് ഉറങ്ങുമ്പോഴാവും അമ്മയുടെ അലര്‍ച്ച കേള്‍ക്കുന്നത്. അതോടെ ഉറക്കം എവിടേക്കോ പൊയ്ക്കളയാറില്ല? അതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ ഗവേഷകര്‍. വിളിച്ചുണര്‍ത്താന്‍ ഏറ്റവും നല്ല അലാറം അമ്മയാണെന്നാണ് പഠന ഫലങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അതിപ്പോള്‍ ഉറക്കമായാലും, തീപിടിത്തമോ, മറ്റ് അപകടങ്ങളോ ആയാലും. അമ്മയുടെ ശബ്ദവും നിര്‍ദ്ദേശവും കേള്‍ക്കുമ്പോള്‍ യാന്ത്രിക അലാറങ്ങളില്‍ നിന്നുള്ള ശബ്ദത്തെക്കാള്‍ പെട്ടെന്ന് തലച്ചോറില്‍ പതിയുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 176  കുട്ടികളിലാണ് ഒഹിയോയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

അമ്മയും കുഞ്ഞുമായുള്ള ബന്ധം മുതലേ ഈ അപകടരക്ഷാ 'മുന്നറിയിപ്പ്' തലച്ചോറില്‍ പതിഞ്ഞ് പോകുന്നുണ്ടെന്നും മുതിര്‍ന്ന് വരുംതോറും ഇതിന്റെ അളവില്‍ കുറവ് ഉണ്ടാകാറുണ്ടെന്നും പഠനം പറയുന്നു.

മുതിര്‍ന്നവരെക്കാള്‍ ദൈര്‍ഘ്യമേറിയതും ആഴത്തിലുള്ളതുമായ ഉറക്കമാണ് കുട്ടികള്‍ക്കുള്ളത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഉറക്കത്തില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ കുട്ടികളെ ബാധിക്കാത്തത്. പഠനവിധേയമാക്കിയ കുട്ടികളില്‍ 9/10 പേരും സ്വന്തം അമ്മമാരുടെ ശബ്ദത്തിലാണ് ഉണര്‍ന്നതെന്നും പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com