'സെക്‌സിനെ കുറിച്ച് മിണ്ടാന്‍ പേടിച്ചിരുന്നവര്‍ പോലും കോണ്ടം ആവശ്യമുള്ളപ്പോള്‍ ഒരു ' മെചായ്' തരൂ എന്ന് പറഞ്ഞു തുടങ്ങി'

സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ ലജ്ജിച്ചിരുന്നവര്‍ക്കിടയിലേക്കാണ് മെചായ് ആ ചര്‍ച്ച തന്നെ തുടങ്ങി വച്ചത്. രാജ്യത്തെങ്ങും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു
'സെക്‌സിനെ കുറിച്ച് മിണ്ടാന്‍ പേടിച്ചിരുന്നവര്‍ പോലും കോണ്ടം ആവശ്യമുള്ളപ്പോള്‍ ഒരു ' മെചായ്' തരൂ എന്ന് പറഞ്ഞു തുടങ്ങി'

തായ്‌ലന്‍ഡിലെ സാമൂഹിക പ്രവര്‍ത്തകനായ മെചായ് വിര്‍വൈദ്യയെ കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപനായ ബില്‍ഗേറ്റ്‌സ് എഴുതിയ കുറിപ്പ് വൈറലാവുന്നു.  മിസ്റ്റര്‍ കോണ്ടം എന്നും, കോണ്ടം കിങ് എന്നുമാണ് മെചായ് അറിയപ്പെടുന്നത്. കുടുംബാസൂത്രണം  ഫലപ്രദമായി നടപ്പിലാക്കിയതിനും എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറഞ്ഞ ലോകത്തിലെ ആദ്യ രാജ്യമായി തായ്‌ലന്‍ഡിനെ മാറ്റിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് മെചായ് ആയിരുന്നു.ഇതിനെ പ്രകീര്‍ത്തിച്ചാണ് ബില്‍ഗേറ്റ്‌സിന്റെ കുറിപ്പ്.

' സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ ലജ്ജിച്ചിരുന്നവര്‍ക്കിടയിലേക്കാണ് മെചായ് ആ ചര്‍ച്ച തന്നെ തുടങ്ങി വച്ചത്. രാജ്യത്തെങ്ങും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.

ഇതിനും പുറമേ താന്‍ തുടങ്ങിയ ഭക്ഷ്യശൃംഖലയ്ക്ക് കോണ്ടംസ് ആന്റ് കാബേജസ് എന്ന് പേരിടാനുള്ള ധൈര്യവും കാണിച്ചു. തായ്‌ലന്‍ഡിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലിയതാണ്.

തായ്‌ലന്‍ഡിലെ ജനങ്ങള്‍  കോണ്ടം ആവശ്യമുള്ളപ്പോള്‍ കടയില്‍ ചെന്ന് ഒരു മെചായ് തരൂ എന്നാണ് പറയുന്നത്. അത്രയും ആദരവ് അവര്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ട്.'  മെചായില്‍ നിന്ന് ലോകത്തിന് ഒരുപാട് പഠിക്കാനുണ്ടെന്നും ബില്‍ ഗേറ്റ്‌സ് എഴുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com