നഖങ്ങള്‍ സംരക്ഷിക്കാന്‍ അഞ്ച് എളുപ്പവഴികള്‍

ആഹാരക്രമത്തിനൊപ്പം ബയോട്ടിന്‍ അടങ്ങിയവ ഉറപ്പാക്കുക. മുട്ട, കോളിഫഌര്‍, അവൊക്കാഡോ തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തെ സഹായിക്കും
 നഖങ്ങള്‍ സംരക്ഷിക്കാന്‍ അഞ്ച് എളുപ്പവഴികള്‍

നീട്ടിവളര്‍ത്തി നെയില്‍പോളിഷ് ഇട്ട് സുന്ദരമാക്കി കാത്തുസൂക്ഷിക്കുന്ന നഖം പെട്ടെന്ന് ഒടിഞ്ഞാല്‍ വിഷമിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമില്ലാത്ത നഖങ്ങള്‍ വളരെ വേഗം വരണ്ടുപോകുകയും പെട്ടെന്ന് ഒടിയാനുള്ള സാധ്യതയുള്ളവയുമാണ്. നഖങ്ങളുടെ ആരോഗ്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ പ്രശ്‌നങ്ങള്‍.

ക്യൂട്ടിക്കിള്‍ ക്രീം
നഖത്തിന് ആവശ്യമുള്ള വിറ്റാമിന്‍ ഇ ലഭിക്കാനായാണ് പുറംതൊലിയില്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണമെന്ന് പറയുന്നത്. ദിവസേന ഉറങ്ങുന്നതിന് മുമ്പ് ഇത് ശീലമാക്കുന്നതാണ് ഉചിതം. നഖങ്ങള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കും എന്നതുപോലെ ഒടിഞ്ഞുപോകുന്നതും ഇത് കുറയ്ക്കും. 

ഒലിവെണ്ണ
ഈ പതിവ് തുടങ്ങി ആദ്യ ഒരു മാസം ഒലിവെണ്ണയില്‍ നഖങ്ങള്‍ 15മിനിറ്റ് മുക്കിപ്പിടിക്കണം. ഒരു മാസത്തിന് ശേഷം ഒലിവെണ്ണയ്ക്ക് പകരം മറ്റേതെങ്കിലും എണ്ണ ഉപയോഗിക്കാം. നഖങ്ങള്‍ മൃദുലമായിത്തുടങ്ങി എന്ന് തോന്നിയാല്‍ ഈ പതിവ് ആഴ്ചയില്‍ രണ്ടുതവണ എന്നാക്കി ചുരുക്കാവുന്നതാണ്. ക്രിമുകളെക്കാള്‍ അനുയോജ്യം എണ്ണ ഉപയോഗിച്ചുള്ള നഖ സംരക്ഷണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വീട്ടുജോലികള്‍ക്ക് ഗ്ലൗസ്
പാത്രം കഴുകല്‍, അലക്ക് തുടങ്ങിയ വീട്ടുജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്ലൗസ് ഒഴിവാക്കാതിരിക്കുക. സോപ്പുപൊടി പോലുള്ളവ അലര്‍ജി, വിണ്ടുകീറല്‍ തുടങ്ങിയവയ്ക്ക് കാരണമാകും എന്നതുകൊണ്ടാണ് ഗ്ലൗസ് നിര്‍ദ്ദേശിക്കുന്നത്. 

ഭക്ഷണവും ശ്രദ്ധിക്കാം
ആഹാരക്രമത്തിനൊപ്പം ബയോട്ടിന്‍ അടങ്ങിയവ ഉറപ്പാക്കുക. മുട്ട, കോളിഫഌര്‍, അവൊക്കാഡോ തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തെ സഹായിക്കും. 

അമിത ബലം വേണ്ട
നഖങ്ങളില്‍ കൂടുതല്‍ ബലം നല്‍ക്കേണ്ടിവരുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കുപ്പിയുടെ അടപ്പ് തുറക്കുന്നതു മുതല്‍ നഖം കടിക്കുന്നതുവരെ അവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com