ഇന്ന് സെപ്റ്റബര്‍ 8: ലോക ഫിസിയോ തെറപ്പി ദിനം

മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാരീതിയാണ് ഫിസിയോ തെറപ്പി.
ഇന്ന് സെപ്റ്റബര്‍ 8: ലോക ഫിസിയോ തെറപ്പി ദിനം


രുന്നും ശസ്ത്രക്രിയയും ഇല്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാരീതിയാണ് ഫിസിയോ തെറപ്പി. ഭൗതിക സ്രോതസുകളിലൂടെയും ചില പ്രത്യേകതരം ചികില്‍സാ വ്യായാമങ്ങളിലൂടെയും ചികില്‍സ നല്‍കുന്ന ഫിസിയോതെറാപ്പി, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു സ്വതന്ത്ര ചികിത്സാ ശാഖയാണ്. ഫിസിയോ തെറപ്പിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാനായി ഒരു ദിനം തന്നെയുണ്ട്- സെപ്റ്റംബര്‍ എട്ട്.

വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഓഫ് ഫിസിയോ തെറാപ്പിയുടെ നേതൃത്വത്തില്‍ 1996ല്‍ തുടങ്ങിയതാണ് ഈ ദിനാചരണം. എല്ലുതേയ്മാനം, സന്ധിവാതം, കഴുത്ത്, ഉപ്പൂറ്റി, നടുവ് എന്നിവിടങ്ങളിലെ വേദനകുറയ്ക്കാനും ആശ്വാസംനല്‍കാനും ഫിസിയോ തെറാപ്പിയിലൂടെ കഴിയും. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് സ്വതന്ത്രമായ് രോഗിയെ പരിശോധിക്കുവാനും, ഫിസിക്കല്‍ ഡയഗ്‌നോസിലുടെ രോഗ നിര്‍ണ്ണയം നടത്തുവാനും രോഗിക്ക് ആവശ്യമായ ഫിസിയോ തെറാപ്പി ചികില്‍സ നല്‍കുവാനും സാധിക്കും.

ഫിസിയോ തെറാപ്പി ചികില്‍സയുടെ ഉല്‍ഭവം

ബിസി 460തില്‍  ഹിപ്പോക്രാറ്റസും, ഗലീനിയസും ഫിസിയോ തെറാപ്പിയുടെ ചില ചികിത്സാ രീതികള്‍ ഉപയോഗിച്ചിരുന്നതായ് ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.  എന്നാല്‍ 1813ല്‍  സ്വീഡനിലെ റോയല്‍ സെന്‍ട്രല്‍  ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ജിംനാസ്റ്റിക്‌സിലെ ഒരു സ്വീഡിഷ്  ജിംനാസ്റ്റിക്ക്  പ്രൊഫസര്‍ പെര്‍ ഹെന്റിക്ക് ലീന്‍ ആണ് ഫിസിയോ തെറാപ്പിക്ക് ഒരു ആമുഖം ഉണ്ടാക്കിയത്. 

1977ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായ് ഫിസിയോ തെറാപ്പിയുടെ ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ തുടങ്ങിയത്. പിന്നീട്  ഇന്ത്യയില്‍ ഫിസിയോ തെറാപ്പി ചികില്‍സയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തില്‍ ആവശ്യം വരുന്ന മറ്റ് ചികില്‍സാ ശാഖകളെ പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇന്ന് ഫിസിയോ തെറാപ്പി ചികില്‍സയും മാറി കഴിഞ്ഞു.

ജീവിതശൈലി മൂലം രോഗം ഉണ്ടാകുവാന്‍ സാധ്യതയുള്ള ഭൗതികമായ കാരണങ്ങളെ കണ്ടെത്തി കൊണ്ട് അവയെ തടയുകയും; രോഗിക്ക് ആവശ്യമായ ഫിസിയോതെറാപ്പി ചികില്‍സ നല്‍ക്കി കൊണ്ട് രോഗത്തിന്റെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് രോഗിയെ തള്ളി വിടാതെ അവയെ പ്രതിരോധിച്ച് കൊണ്ട് രോഗം ഭേദമാക്കുകയും; രോഗിക്ക് ആവശ്യമായ പുനരധിവാസം നല്‍ക്കുകയും; രോഗിയെ രോഗാവസ്ഥയില്‍ നിന്നും മുക്തനാക്കി സാധാരണ ജീവിതത്തിലെക്ക് നയിച്ചുകൊണ്ട് ജീവിത നിലവാരം ഉയര്‍ത്തുകയും ആണ് ഫിസിയോ തെറാപ്പിയിലൂടെ ചെയ്യുന്നത്.

ഫിസിയോതെറാപ്പി ആവശ്യമുള്ളതെപ്പോള്‍?

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍
അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍
നാഡീ സംബന്ധമായ അസുഖങ്ങള്‍
ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍
ജന്മനായുള്ള ചലനവൈകല്യങ്ങള്‍
മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍
ഗര്‍ഭകാല ശാരീരികാസ്വാസ്ഥ്യങ്ങള്‍
പ്രസവാനന്തര ബുദ്ധിമുട്ടുകള്‍
പേശീ സംബന്ധമായ പ്രശ്‌നങ്ങള്‍
അര്‍ബുദം മൂലമുള്ള കഷ്ടതകള്‍
ജീവിതശൈലീ രോഗങ്ങള്‍
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍
ഫിസിയോ തെറാപ്പിയുടെ പ്രധാന ശാഖകള്‍

1. ഓര്‍ത്തോപീഡിക് ഫിസിയോ തെറാപ്പി
അസ്ഥി സംബന്ധമായിട്ടുള്ള സന്ധികളിലേയും പേശികളിലേയും വേദനയും നീര്‍ക്കെട്ടും ഇല്ലാതാക്കാന്‍  ഇലക്‌ട്രോതെറാപ്പി ചികിത്സകള്‍ വഴിയും, െ്രെഡനീഡിലിംഗ്, മാനിപ്പുലേഷന്‍, കയ്‌നേസി യോളജി ടേപ്പിങ് തുടങ്ങിയ നൂതന ചികിത്സാരീതികള്‍ വഴിയും സാധിക്കും. ക്രമമായ വ്യായാമങ്ങള്‍ വഴി ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും ഓര്‍ത്തോപീഡിക്ക് ഫിസിയോ തെറാപ്പി വഴി സാധിക്കും. 

2. ന്യൂറോ ഫിസിയോതെറാപ്പി:
അപകടം മൂലവും തലച്ചോറിനെ ബാധിച്ച മറ്റ് മസ്തിഷ്‌ക സംബന്ധവും നാഡീസംബന്ധവുമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചലനശേഷിയും ബാലന്‍സും പ്രവര്‍ത്തനമികവും തിരികെ കിട്ടുന്നതിന് ന്യൂറോ ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. പക്ഷാഘാതം, പാര്‍ക്കിന്‍സോണിസം പോലെ ഉള്ള നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് മോട്ടോര്‍ റീലേര്‍ണിംഗ് പ്രോഗ്രാം പോലുള്ള വിദഗ്ധ ന്യൂറോ ഫിസിയോതെറാപ്പി ചികിത്സകള്‍ രോഗിയുടെ പേശി നിയന്ത്രണവും സൂക്ഷ്മ ചലനങ്ങളും ദൈനംദിന പ്രവര്‍ത്തികളും മെച്ചപ്പെടുത്തുവാനും ന്യൂറോ ഫിസിയോ തെറാപ്പിയിലൂടെ സഹായിക്കും.

3. കാര്‍ഡിയോ പള്‍മോണറി ഫിസിയോതെറാപ്പി
ശ്വാസകോശത്തില്‍ രൂപപ്പെടുന്ന സ്രവങ്ങളെ ഇല്ലാതാക്കുന്നതിനും ശ്വാസകോശത്തിന്റെ വികാസം മെച്ചപ്പെടുത്തി രോഗിയുടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും ചെസ്റ്റ് ഫിസിയോതെറാപ്പി, പോസ്റ്ററല്‍ െ്രെഡനേജ് തുടങ്ങിയവ അനിവാര്യമാണ്. ബൈപാസ് ശസ്ത്രക്രിയയും ആന്‍ജിയോപ്ലാസ്റ്റിയും കഴിഞ്ഞവര്‍ക്ക് ചിട്ടയോടുകൂടിയ വ്യായാമം അത്യാവശ്യമാണ്.

4. പീഡിയാട്രിക് ഫിസിയോതെറാപ്പി
സെറിബ്രല്‍ പാള്‍സി, എര്‍ബ്‌സ് പാള്‍സി, ഡവലപ്‌മെന്റ്റ് ഡീലേ, ഓട്ടിസം, ഡൗണ്‍സ് സിന്‍ഡ്രം തുടങ്ങി, കുട്ടികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന രോഗങ്ങള്‍ക്കും മറ്റു ചലനവൈകല്യങ്ങള്‍ക്കും ന്യൂറോഡെവലപ്‌മെന്റ്റ് തെറാപ്പി പോലുള്ള പീഡിയാട്രിക് ഫിസിയോ തെറാപ്പി ചികിത്സാ രീതികള്‍ ഏറെ ഫലപ്രദമാണ്. ആരംഭത്തില്‍  തന്നെ ഇത്തരം രോഗങ്ങള്‍ ചികില്‍സിച്ചാല്‍  ഒരു പരിധി വരെ കുട്ടികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ തടയുവാനും കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാനും പീഡിയാട്രിക്ക് ഫിസിയോതെറാപ്പി വഴി സാധിക്കും.

5. ഒബ്സ്റ്റട്രിക്‌സ് &  ഗൈനകോളജിക്കല്‍ ഫിസിയോതെറാപ്പി
അനായാസവും സുരക്ഷിതവുമായ വ്യായാമക്രമങ്ങള്‍ വഴി ഗര്‍ഭകാലത്തുണ്ടുന്ന ശാരീരികാസ്വാസ്ഥ്യവും മാനസിക പിരിമുറുക്കവും തരണം ചെയ്യാന്‍ കഴിയും. സുഖകരമായ പ്രസവത്തിനും ആരോഗ്യപൂര്‍ണ്ണമായ പ്രസവാനന്തരകാലത്തിനും ഫിസിയോതെറാപ്പി നല്ലതാണ്. 

6. സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി
വളരെയധികം പ്രചാരം നേടിയിട്ടുള്ളതും ദ്രുതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ് സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി. കായിക താരങ്ങള്‍ക്ക് സംഭവിക്കുന്ന പരിക്കുകള്‍ക്ക് സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി വഴി ചികിത്സിച്ച് ഭേദമാക്കി കായിക താരങ്ങളെ വീണ്ടും കളികളത്തിലേക്ക് ഇറക്കുന്നതിന്റെ അവിഭാജ്യ പങ്ക് വഹിക്കുന്നത് സ്‌പോര്‍ട്‌സ് ഫിസിയോ തെറാപ്പിയിലൂടെയാണ്.

7. എര്‍ഗ്ഗണോമിക്‌സ് & ഫിറ്റ്‌നസ്സ്
തൊഴില്‍ജന്യ രോഗങ്ങളെ തടയുന്നതിനും വ്യായാമരഹിത ജീവിതവും അനാരോഗ്യ പ്രവണതകളും കാരണം വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും ഈ മേഖല സഹായിക്കുന്നു.

8. ജെറിയാട്രിക്ക് ഫിസിയോതെറാപ്പി
വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ കാരണം ഉടലെടുത്തേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകളുടെ തീവ്രത കുറയ്ക്കുവാനും ഒരു പരിധിവരെ അവയെ തരണം ചെയ്യുവാനും ജെറിയാട്രിക്ക് ഫിസിയോ തെറാപ്പിയിലൂടെ സാധിക്കും.

9. പെയിന്‍ ആന്റ്റ് പാലിയേറ്റീവ് കെയര്‍ ഫിസിയോ തെറാപ്പി
പാലിയേറ്റീവ് കെയര്‍ രംഗത്ത് ഇന്ന് അഭിഭാജ്യ ഘടകമാണ് ഫിസിയോ തെറാപ്പി, രോഗിയെ ചികില്‍സിക്കുന്നതിന്  ഒപ്പം പ്രധാനമായും വൈകല്യങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും  രോഗിയുടെ കഷ്ടതകള്‍ അകറ്റി രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് പാലിയേറ്റീവ് കെയര്‍ രംഗത്ത് ഫിസിയോ തെറാപ്പിയിലൂടെ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com