പഴങ്ങള്‍ക്ക് ഈ കടും നിറങ്ങള്‍ ലഭിക്കുന്നതെങ്ങനെയെന്ന് അറിയാമോ? അത് അവ കഴിക്കുന്ന മൃഗങ്ങള്‍ സമ്മാനിക്കുന്നത്! 

മനുഷ്യരേക്കാള്‍ കൂടുതല്‍ നിറങ്ങള്‍ കാണാന്‍ പക്ഷികള്‍ക്ക് കഴിയും. നമുക്ക്‌ കറുപ്പ് നിറത്തില്‍ കാണപ്പെടുന്ന പഴങ്ങള്‍ പക്ഷികള്‍ കാണുന്നത് മറ്റെതെങ്കിലും നിറത്തിലാകും.
പഴങ്ങള്‍ക്ക് ഈ കടും നിറങ്ങള്‍ ലഭിക്കുന്നതെങ്ങനെയെന്ന് അറിയാമോ? അത് അവ കഴിക്കുന്ന മൃഗങ്ങള്‍ സമ്മാനിക്കുന്നത്! 

ഴുത്ത് തുടുത്തിരിക്കുന്ന പഴങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ ഈ കടും നിറങ്ങള്‍ ലഭിക്കുന്നത് എവിടെനിന്നാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഴങ്ങള്‍ക്ക് ഇത്രയധികം നിറങ്ങള്‍ സമ്മാനിക്കുന്നത് അവ കഴിക്കുന്ന മൃഗങ്ങളാണെന്നാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുള്ള പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്. 

പഴങ്ങള്‍ കടുത്ത നിറങ്ങൡ കാണപ്പെടാന്‍ കാരണം അവയ്ക്ക് ചില മൃഗങ്ങളുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുക്കാനായാണെന്നാണ് 1800കള്‍ മുതല്‍ ഗവേഷകര്‍ കരുതിയിരുന്നത്. ഈ മൃഗങ്ങള്‍ പഴങ്ങള്‍ പറിച്ചെടുക്കുകയും അവയുടെ കുരു കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ മനുഷ്യര്‍ കാണുന്നതുപോലെയല്ല മൃഗങ്ങള്‍ നിറങ്ങള്‍ തിരിച്ചറുയുന്നതെന്നാണ് ഗവേഷകര്‍ പുതിയ പഠനത്തില്‍ വിശദീകരിക്കുന്നത്. മനുഷ്യര്‍ക്ക് ചുവപ്പായി തോന്നുന്നത് മൃഗങ്ങളുടെ കാഴ്ചയില്‍ മറ്റേതെങ്കിലും നിറമാകാം.

മനുഷ്യന് നിറങ്ങള്‍ തിരിച്ചറിയാനായി മൂന്ന് തരത്തിലുള്ള സെന്‍സിങ് സെല്ലുകളാണ് ഉള്ളതെങ്കില്‍ മൃഗങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള സെന്‍സിങ് സെല്ലുകളാണ് ഉള്ളത്. പക്ഷികളില്‍ നാല് സെന്‍സിങ് സെല്ലുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരേക്കാള്‍ കൂടുതല്‍ നിറങ്ങള്‍ കാണാന്‍ പക്ഷികള്‍ക്ക് കഴിയും. നമുക്ക്‌ കറുപ്പ് നിറത്തില്‍ കാണപ്പെടുന്ന പഴങ്ങള്‍ പക്ഷികള്‍ കാണുന്നത് മറ്റെതെങ്കിലും നിറത്തിലാകും. മനുഷ്യര്‍ കാണുന്നതിന് സമാനമായി നിറങ്ങള്‍ തിരിച്ചറിയുന്ന മൃഗങ്ങളൊന്നും ഭൂമിയിലില്ലെന്നാണ് പഠനത്തില്‍ പറഞ്ഞിട്ടുള്ളത്. സൈന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com