അഭിനയജീവിതത്തിലെ മുപ്പത്തിയെട്ട് വര്‍ഷത്തെ പാഠങ്ങള്‍ ഭീമന് വേണ്ടിയായിരുന്നു: മോഹന്‍ലാല്‍ 

ഭീമന്‍ ജീവതിത്തിന്റെ വലിയ ഒരു ഭാഗത്തോളം തന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നുഎന്ന്‌ പറയുന്ന മോഹന്‍ലാല്‍ ഇതിന് മുമ്പ് ഭീമനായി  അഭിനയിച്ച കഥയും പറയുന്നുണ്ട്
അഭിനയജീവിതത്തിലെ മുപ്പത്തിയെട്ട് വര്‍ഷത്തെ പാഠങ്ങള്‍ ഭീമന് വേണ്ടിയായിരുന്നു: മോഹന്‍ലാല്‍ 

മുപ്പത്തിയെട്ട്‌ വര്‍ഷത്തെ അഭിനയ ജീവിതത്തിലെ പാഠങ്ങളെല്ലാം രണ്ടാമൂഴത്തിലെ ഭീമന് വേണ്ടിയായിരുന്നു എന്ന് മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് എംടി വാസുദേവന്‍ നായര്‍ക്കൊപ്പം ചെയ്യുന്ന മാഹാഭാതരമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും തയ്യാറെടുപ്പുകളും മോഹന്‍ലാല്‍ പങ്കുവെച്ചത്. ഭീമന്‍,എപ്പോഴും എന്നോടൊപ്പം എന്ന്‌ തലക്കെട്ട് നല്‍കിയിരിക്കുന്ന ബ്ലോഗില്‍ ഭീമന്‍ എന്ന കഥാപാത്രം എത്രമാത്രം തന്റെ മനസ്സില്‍ ഉറഞ്ഞുകിടക്കുന്നു എന്ന്‌ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. 

രണ്ടാമൂഴം തിരക്കഥയാക്കിയപ്പോള്‍ ഭീമനായി തന്നെ പരിഗണിച്ച എംടിക്കും ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ടുവന്ന ബിആര്‍ ഷെട്ടിക്കും സംവിധായകന്‍ ശ്രീകുമാറിനും മോഹന്‍ലാല്‍ നന്ദി പറയുന്നു. ഭീമനായി എംടി തന്റെ പേര് പരിഗണിച്ചതില്‍ ധന്യനാണെന്നും മോഹന്‍ലാല്‍  പറയുന്നു. ഭീമന്‍ ജീവതിത്തിന്റെ വലിയ ഒരു ഭാഗത്തോളം തന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന്‌ പറയുന്ന മോഹന്‍ലാല്‍ ഇതിന് മുമ്പ് ഭീമനായി  അഭിനയിച്ച കഥയും പറയുന്നുണ്ട്. 


കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ എന്ന നിലയില്‍ അടുത്ത രണ്ടുവര്‍ഷം എനിക്ക് ഏറെ പ്രധാനപെട്ടതും അധ്വാന ഭരിതവുമാണ്. ഭീമന്‍ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റേയും പരിശീലനം ആവശ്യമാണ്. വിവിധ ഗുരുക്കന്‍മാര്‍ക്ക് കീഴില്‍ ആയോധന മുറകള്‍ അഭ്യസിക്കേണ്ടിവരും.അടുത്ത ഒന്നോ രണ്ടോ വര്‍ഷം ഇതിന് വേണ്ടി പല കമ്മിറ്റ്‌മെന്റുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. ഇതെല്ലാം ഒരു മഹത്തായ സ്വപനത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. മോഹന്‍ലാല്‍ പറയുന്നു. എംടി രണ്ടാമൂഴം എഴുതിയതിന് ശേഷമാണ് പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസ്സുണ്ടെന്ന് ലോകത്തിന് മനസ്സിലായത്. അയ്യാള്‍ക്ക് ദുഃഖങ്ങളും ഏകാതിത്വവും
മോഹങ്ങളും മോഹ ഭംഗങ്ങളും കരച്ചിലുമെല്ലാമുണ്ടെന്ന്‌ ബോധ്യമായത് എനിക്കും രണ്ടാമൂഴത്തിന്റെ വായന പകര്‍ന്ന് തന്ന വലിയ പാഠമായിരുന്നു. മോഹന്‍ലാല്‍ പറയുന്നു.

രണ്ടു ഭാഗങ്ങളായാണ് എംടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിവല്‍ സിനിമയാക്കുന്നത്. 1000 കോടി രൂപയാണ് ചിത്രത്തിന് മുതല്‍മുടക്ക് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തെ കൂടതെ മറ്റു ഭാഷകളിലും
ചിത്രം റിലീസാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com